Published: June 30, 2026 10:11 PM IST
1 minute Read
ഇത്തവണയും പെട്ടു!! മൊറോക്കോ എന്ന കരുത്തൻ കുതിരകളോട് ഏറ്റുമുട്ടി നാട്ടിലേക്ക് പറക്കാനാണ് ഓറഞ്ച്പടയുടെ യോഗം. ഖത്തർ ലോകകപ്പിൽ സെമി വരെ എത്തിയെങ്കിൽ, ഇപ്രാവശം മടക്കം കുറച്ച് നേരത്തെ ആയിപ്പോയി. എല്ലാത്തവണയും കിടിലൻ ടീമായാണ് ലോകകപ്പ് കളിക്കാനെത്തുന്നത്. എഴുതിത്തള്ളാൻ പറ്റാത്ത ടീം എന്നാണ് നെതർലൻഡ്സിനെ വിശേഷിപ്പിച്ചിരുന്നത്. ലോകകപ്പുകളിൽ ഫൈനൽ വരെ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കപ്പ് സ്വന്തമാക്കാനുള്ള ഭാഗ്യം ഓറഞ്ച് പടയ്ക്കുണ്ടായിട്ടില്ല.
What you should work next
കപ്പിനും ചുണ്ടിനുമിടയിൽ എത്രയോതവണ ലോകകിരീടം കൈവിട്ടവരാണ് ഡച്ച് ടീം. യൊഹാൻ ക്രൈഫ് എന്ന ഇതിഹാസത്തിലൂടെ ടോട്ടൽ ഫുട്ബോൾ എന്താണെന്നു ലോകത്തെ പഠിപ്പിച്ചവർ, നൂറിലധികം തവണ എതിർവല കുലുക്കിയർ. പക്ഷേ, ഇന്നും ഷൂട്ടൗട്ട് അവരുടെ പേടി സ്വപ്നമായി അവശേഷിക്കുന്നു. അതിനെ അതിജീവിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നു വേണം വിലയിരുത്താൻ. 2010 ശേഷം നടന്ന മൂന്നു ലോകകപ്പുകളിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഓറഞ്ച്പട പുറത്താകുന്നത്. 2014, 2022, 2026 ഈ മൂന്നു ലോകകപ്പുകളിലും പെനൽട്ടി ഷൂട്ടൗട്ട് എന്ന കടമ്പ മറകടക്കാൻ അവർക്കായില്ല. 2014 ലും 2022 ലും നിലവിലെ ലോകചാംപ്യന്മാരായ അർജന്റീനയോടാണ് ഷൂട്ടൗട്ടിൽ തോറ്റത്. കഴിഞ്ഞതവണത്തെ നെതർലൻഡ്സ്, അർജന്റീന മാച്ച് ആരും മറക്കാനിടയില്ല. ഫൗളുകളും കയ്യാങ്കളിയുമായി എക്സ്ട്രാ ടൈമിലും സമനില പാലിച്ച ഇരു ടീമികളും ഷൂട്ടൗട്ടിലേക്ക് മുന്നേറുകയായിരുന്നു. പക്ഷേ, അതിനപ്പുറം പോകാൻ നീലക്കുപ്പായക്കാർ അവരെ അനുവദിച്ചില്ല. ഇതിനുമുൻപ് 1998ൽ ബ്രസീലിനോടും ഷൂട്ടൗട്ടിൽ പുറത്തായിട്ടുണ്ട്.
What you should work next
അമിത ആത്മവിശ്വാസമാണോ നെതർലൻഡ്സിന് പിഴച്ചത്? മൊറോക്കോ എന്ന ടീമിനെ ഡച്ച് ടീം കാര്യമായി കണക്കിലെടുത്തില്ല എന്നു വേണം കരുതാൻ. ഖത്തർ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായിരുന്ന മൊറോക്കോ വളരെ തയാറെടുത്താണ് എത്തിയത്. മത്സരത്തിൽ 1–0 മുന്നിട്ടുനിന്ന നെതർലൻഡ്സ് ആത്മവിശ്വാസത്തോടെ മുന്നേറാമെന്ന മോഹത്തിലായിരുന്നെങ്കിലും ഇൻജറി ടൈമിൽ മൊറോക്കോയുടെ ഗോൾ പിറന്നതോടെ എല്ലാം തകിടം മറിഞ്ഞു. എല്ലാത്തവണയുംപോലെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്കു കടക്കേണ്ടിവന്നു. ഷൂട്ടൗട്ടിൽ നെതർലൻഡ്സിനായി കൂപ്മൈനേഴ്സും വെഗോർസ്റ്റിയും മാത്രമാണ് ഷോട്ട് ക്ലിയർ ചെയ്തത്. ക്ലൂവർട്ട്, ടിംബർ, സമ്മർവില്ലെ എന്നിവരുടെ കിക്കുകൾ പാഴായി. എന്നാൽ മൊറോക്കോയുടെ ഐനാവി, താൽബി, ഇസ്മയിൽ സൈബാരി എന്നിവർ ലക്ഷ്യം കണ്ടു. 3–2 ന് മൊറോക്കോ പ്രീക്വാട്ടറിലേക്ക് മുന്നേറി.
English Summary:





English (US) ·