'നെപോട്ടിസത്തിന്റെ പതാകവാഹകൻ'; ഇത് കേട്ടാൽ അച്ഛൻ ചിരിക്കുമെന്ന് കരൺ ജോഹർ

5 months ago 5

karan johar

കരൺ ജോഹർ | Photo credit: Instagram/@karanjohar

ച്ഛൻ നിർമാതാവ് ആയതിനാൽ മകനും സിനിമയുടെ പാത സ്വീകരിച്ചതോടെ ബോളിവുഡ് കരൺ ജോഹറിന് നൽകിയതാണ് 'നെപോ ബേബി' എന്ന പട്ടം. 2017-ൽ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' പരിപാടിയിൽ വന്ന കങ്കണ റണൗട്ട് 'നെപ്പോട്ടിസത്തിന്റെ പതാക വാഹകൻ' എന്ന് വിളിച്ചതോടെയാണ് കരൺ ജോഹറിന് ഈ 'കുപ്രസിദ്ധി' ലഭിച്ചത്. ആലിയ ഭട്ട്, വരുൺ ധവാൻ, അനന്യ പാണ്ഡെ, ജാൻവി കപൂർ, ഇഷാൻ ഖട്ടർ തുടങ്ങിയ താരസന്താനങ്ങളെ കരൺ സിനിമയിൽ അവതരിപ്പിച്ചതും ഇതിനു കാരണമായി.

എന്നാൽ, താനൊരു നെപോട്ടിക് ബേബിയല്ലെന്നു പറയുകയാണ് ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റിൽ കരൺ ജോഹർ.അന്തരിച്ച നിർമാതാവ് യഷ് ജോഹറിന്റെയും ഹീരുജോഹറിന്റെയും മകനാണ് കരൺ ജോഹർ. യഷ് ജോഹറിന്റെആദ്യത്തെ സിനിമ വൻവിജയമായിരുന്നെങ്കിലും അടുത്ത നാല് സിനിമകളും ബോക്‌സോഫിസിൽ തകർന്നു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയ ആ സമയത്ത് ആരും സഹായിക്കാനില്ലായിരുന്നു എന്ന് കരൺ പറയുന്നു.

ധർമ്മ പ്രൊഡക്ഷൻ എന്ന പേരിൽ 1980-ൽ യഷ് ജോഹർ തുടങ്ങിയ നിർമ്മാണക്കമ്പനിയുടെ ആദ്യത്തെ സിനിമ ദോസ്താന ആയിരുന്നു. അമിതാഭ് ബച്ചൻ, ശത്രുഘ്നൻ സിൻഹ എന്നിവർ മുഖ്യവേഷത്തിൽ. സിനിമ വൻവിജയമായി. പിന്നാലെ വന്ന 'ദുനിയ', 'മുഖദ്ദർ ക ഫൈസ്‌ല', 'അഗ്‌നിപഥ്', 'ഡ്യൂപ്ലിക്കേറ്റ്' എന്നിവ മുടക്കുമുതൽ പോലും തിരിച്ചുകൊടുത്തില്ല.

സാമ്പത്തിക ബാധ്യതകൾ താങ്ങാവുന്നതിലും അപ്പുറമായപ്പോൾ യഷ് ജോഹർ തന്റെ വീടും സ്ഥലവും വിറ്റു. ഭാര്യയുടെ ആഭരണങ്ങളെല്ലാം വിറ്റു. അമ്മയുടെ വീടും നഷ്ടപ്പെട്ടു. അവരനുഭവിച്ച എല്ലാ വേദനകളും കണ്ടുവളർന്നിട്ടും തന്നെ നെപോട്ടിസത്തിന്റെ പതാകവാഹകൻ എന്ന് വിളിക്കുന്നതിൽ അദ്ഭുതപ്പെടുകയാണ് കരൺ.

ഇതുകേട്ടാൽ കൂടുതൽ തമാശ തോന്നുക തന്റെ അച്ഛനായിരിക്കുമെന്നാണ് കരൺ പറയുന്നത്. വലിയ പ്രൊഡക്ഷൻ ഹൗസിന്റെ പരിധിയിൽ പോലുമില്ലാതിരിന്നിട്ടും സിനിമയിലെ താൽപര്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് തുടരാനായത്. സിനിമാലോകത്തിന് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നെങ്കിലും അദ്ദേഹത്തിന്റേത് ഒരു വിജയഗാഥ ആയിരുന്നില്ല. കരൺ പറഞ്ഞു.

1998-ൽ കരൺ ജോഹർ സംവിധാനം ചെയ്ത ആദ്യസിനിമയായ 'കുച്ച് കുച്ച് ഹോതാ ഹെ' എന്ന സിനിമ ഇറങ്ങിയതിന് ശേഷമാണ് ധർമ്മ പ്രൊഡക്ഷൻസിന്റെ ഭാഗ്യം തെളിഞ്ഞത്. ഷാരൂഖ് ഖാൻ, റാണി മുഖർജി, കാജോൾ എന്നിവർ അഭിനയിച്ച സിനിമ വൻവിജയം നേടി. പിന്നാലെ ഇറങ്ങിയ കഭി ഖുശി കഭി ഖം, കൽ ഹോ ന ഹോ എന്നിവയും വിജയം കൊയ്തു. 2004-ൽ കാൻസർ ബാധിച്ചാണ് യഷ് ജോഹർ മരിക്കുന്നത്.

Content Highlights: Karan Johar discusses the nepotism statement and his begetter Yash Johar`s aboriginal struggles.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article