Published: December 09, 2025 05:06 PM IST
1 minute Read
റിയോ ഡി ജനീറോ∙ ബ്രസീലിയൻ ഫുട്ബോൾ ലീഗിൽ ക്രുസേറോയ്ക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ സാന്റോസ് താരം നെയ്മാറിനു ശസ്ത്രക്രിയ വേണ്ടിവരും. മത്സരത്തിനിടെ പരുക്കേറ്റെങ്കിലും, നെയ്മാറിന്റെ മികവിൽ സാന്റേസ് 3–0നു കളി ജയിച്ചിരുന്നു.
തുടർച്ചയായി പരുക്കേൽക്കുന്ന മുപ്പത്തിമൂന്നുകാരൻ നെയ്മാർ ഇതുവരെ ബ്രസീൽ ദേശീയ ടീമിൽ തിരിച്ചെത്തിയിട്ടില്ല. ശസ്ത്രക്രിയയ്ക്കു ശേഷം എന്നു തിരികെയെത്തുമെന്നു വ്യക്തമല്ലാത്തതിനാൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിൽ ദേശീയ ടീമിൽ ഇടം നേടുമോ എന്നതും സംശയമാണ്.
English Summary:








English (US) ·