Published: May 14, 2026 09:52 AM IST
1 minute Read
റിയോ ഡി ജനീറോ ∙ നെയ്മാറിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണോ ഇല്ലയോ എന്നുള്ളത് തന്റെ മാത്രം തീരുമാനമാണെന്നു ബ്രസീൽ ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി. തിങ്കളാഴ്ചയാണ് ആഞ്ചലോട്ടി ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുക. മുപ്പത്തിനാലുകാരൻ നെയ്മാറിനെ ആഞ്ചലോട്ടി ടീമിൽ ഉൾപ്പെടുത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ബ്രസീലിലും പുറത്തുമുള്ള ആരാധകർ.
‘നെയ്മാർ ബ്രസീലിന്റെ പ്രധാനപ്പെട്ട കളിക്കാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കളി മികവിനു വിശേഷണങ്ങൾ ആവശ്യമില്ല. എന്നാൽ, സമീപകാലത്ത് അദ്ദേഹത്തിനുണ്ടായ പരുക്കുകൾ സങ്കീർണമായിരുന്നു. അതിൽനിന്നു മോചിതനായി ഇപ്പോൾ ക്ലബ് ഫുട്ബോളിൽ പതിവായി കളിക്കുന്നുണ്ട്. ഫിറ്റ്നസ് ലെവലും മെച്ചപ്പെട്ടു. ഈ സാഹചര്യത്തിൽ നെയ്മാറിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ എനിക്ക് എളുപ്പമാണ്. 100% പ്രഫഷനലായിരിക്കും ആ തീരുമാനം’’ – ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്റെ ആസ്ഥാനത്ത് റോയിട്ടേഴ്സ് നടത്തിയ അഭിമുഖത്തിൽ ആഞ്ചലോട്ടി പറഞ്ഞു. പുറത്ത് ആളുകൾ എന്തു പറയുന്നു, മാധ്യമങ്ങൾ എങ്ങനെ കാര്യങ്ങളെ കാണുന്നു എന്നതൊന്നും പരിശീലകൻ എന്ന നിലയിൽ എന്റെ തീരുമാനത്തെ ബാധിക്കില്ല – ആഞ്ചലോട്ടി വ്യക്തമാക്കി.
English Summary:







English (US) ·