Authored by: നിഷാദ് അമീന്‍|Samayam Malayalam•2 Jun 2025, 6:30 pm
IPL 2025 MI vs PBKS Qualifier-2: വിജയം ആഘോഷിക്കാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) ഇനിയും കാത്തിരിക്കുകയാണെങ്കിലും പഞ്ചാബ് ആരാധകര്‍ക്കും ഫ്രാഞ്ചൈസി ഉടമകള്‍ക്കും ചരിത്രവിജയത്തില്‍ സന്തോഷിക്കാതിരിക്കാനായില്ല. അതുകൊണ്ടാണ് നെസ് വാഡിയ ഡ്രസ്സിങ് റൂമിലെത്തി കേക്ക് മുറിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.
ആഘോഷത്തിനിടെ ശ്രേയസ് അയ്യരെ ചുംബിക്കുന്ന നെസ് വാഡിയ (ഫോട്ടോസ്- Samayam Malayalam) ഐപിഎല്‍ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) പുറത്തെടുത്തത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 41 പന്തില്‍ പുറത്താവാതെ ശ്രേയസ് 87 റണ്‍സ് നേടി. എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളും സഹിതം വിജയംവരെ ക്യാപ്റ്റന്‍ ക്രീസില്‍ തുടര്‍ന്നു. ശ്രേയസിന്റെ വിന്നിങ് ഷോട്ടും സിക്‌സര്‍ ആയിരുന്നു.
നെസ് വാഡിയയുടെ ചുംബനത്തിന് ശേഷം ശ്രേയസ് അയ്യര്‍ കവിള്‍ തുടച്ചോ? വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍
ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയ പഞ്ചാബ് ഒന്നാം ക്വാളിഫയറില്‍ ആര്‍സിബിയോട് പരാജയപ്പെട്ടപ്പോള്‍ അങ്കം തോറ്റെങ്കിലും യുദ്ധം അവസാനിച്ചിട്ടില്ലെന്നായിരുന്നു ശ്രേയസിന്റെ പ്രതികരണം. ഈ വാക്കുകള്‍ ശരിവയ്ക്കും വിധം രണ്ടാം ക്വാളിഫയറില്‍ ഉജ്വല പോരാട്ടം നടത്തിയാണ് പഞ്ചാബിന്റെ മുന്നേറ്റം.
ചരിത്രവിജയം ആഘോഷിക്കാന്‍ പഞ്ചാബ് കിങ്‌സിന്റെ ഉടമ നെസ് വാഡിയ ടീമംഗങ്ങളുടെ ഡ്രസ്സിങ് റൂമിലെത്തി. കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. സഹ ഉടമായ പ്രീതി സിന്റെ ടീമംഗങ്ങളെ പിന്തുണച്ച് എപ്പോഴും സ്റ്റേഡിയത്തില്‍ എത്താറുണ്ടെങ്കിലും നെസ് വാഡിയയെ താരങ്ങള്‍ക്കൊപ്പം അധികം കാണാറില്ല.
ശ്രേയസിന് ഒരു കേക്ക് കഷണം നല്‍കിയ ശേഷം നെസ് വാഡിയ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിക്കുകയും ചരിത്രവിജയത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശ്രേയസ് ടിഷ്യു പേപ്പര്‍ എടുത്ത് മുഖം തുടയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ട ആരാധകര്‍ ഇത് ചര്‍ച്ചയാക്കി. സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി എങ്ങോട്ട്? അല്‍ നസ്‌റിലെ കാലാവധി നാളെ തീരും; 40കാരന് വന്‍ ഓഫറുകളുമായി രണ്ട് ക്ലബ്ബുകള്‍
സ്‌കോര്‍ ചേസിങിനിടെ പതിവില്‍ നിന്ന് ഭിന്നമായി തന്റെ ഇന്നിങ്‌സില്‍ ശ്രേയസ് അവിശ്വസനീയമാംവിധം ശ്രദ്ധകേന്ദ്രീകരിച്ചതായി തോന്നി. എട്ട് വമ്പന്‍ സിക്സറുകള്‍ നേടിയ ശേഷം വിജയ സിക്സര്‍ പറത്തിയപ്പോഴും ശ്രേയസ് സന്തോഷം പ്രകടമാക്കിയില്ല. വേണ്ടത്ര ചെയ്തിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഷയാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായത്. എല്ലാവരും ഓടിയെത്തി അഭിനന്ദിക്കുമ്പോള്‍ ശ്രേയസ് ശാന്തനായിരുന്നു.
സാഹചര്യങ്ങളും മത്സരത്തിന്റെ മുഴുവന്‍ പശ്ചാത്തലവും കണക്കിലെടുക്കുമ്പോള്‍ ശ്രേയസിന്റെയും ആരാധകരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്നിങ്‌സ് ആണിത്. സീസണിലുടനീളം ശ്രേയസ് ഗംഭീര പ്രകടനമാണ് നടത്തിയത്.
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ജോലി പകുതി പൂര്‍ത്തിയായി എന്നായിരുന്നു ശ്രേയസിന്റെ പ്രതികരണം. ജൂണ്‍ മൂന്ന് ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ആര്‍സിബിയെ പരാജയപ്പെടുത്തുന്നതിലാണ് ഇനിയുള്ള തന്റെ മുഴുവന്‍ ശ്രദ്ധയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·