‘നേപ്പോ കിഡ്’ ആയതുകൊണ്ട് സിനിമയിൽ എല്ലാം എളുപ്പമല്ല; ആദ്യ സിനിമ കിട്ടിയേക്കാം, പക്ഷേ പിന്നെ കഴിവ് തന്നെ സംസാരിക്കണം: മേഘ്ന രാജ് സർജ

2 weeks ago 2
സിനിമാ കുടുംബത്തിൽ ജനിച്ചവർക്ക് സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാണെന്ന ധാരണ പൊതുവെ ശക്തമാണ്. എന്നാൽ, ഒരു സിനിമാ കുടുംബത്തിന്റെ പാരമ്പര്യം വാതിൽ തുറക്കാൻ സഹായിച്ചേക്കാമെങ്കിലും, ആ വാതിലിനുള്ളിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുക അത്ര എളുപ്പമല്ലെന്ന് തുറന്നുപറയുകയാണ് നടി മേഘ്ന രാജ് സർജ . ‘ഹെർ ജേർണി, ഹെർ ഇംപാക്ട്’ എന്ന പോഡ്കാസ്റ്റ് സംഭാഷണത്തിലാണ് നേപ്പോ കിഡ് എന്ന നിലയിൽ സിനിമയിലെത്തിയപ്പോഴുണ്ടായ യാഥാർഥ്യങ്ങളും അതിനെ തുടർന്ന് കടന്നുപോയ വെല്ലുവിളികളും മേഘ്ന പങ്കുവെച്ചത്.

അഭിനേതാക്കളായ സുന്ദർ രാജിന്റെയും പ്രമീള ജോഷായിയുടെയും മകളായതിനാൽ സിനിമയിലേക്കുള്ള തന്റെ പ്രവേശനം സ്വാഭാവികമായും എളുപ്പമായിരിക്കുമെന്നാണ് തുടക്കത്തിൽ മേഘ്ന കരുതിയിരുന്നത്. എന്നാൽ, സിനിമാ ലോകത്തേക്ക് എത്തിയതോടെ ആ ധാരണകൾ പൂർണമായും തകർന്നുവെന്ന് അവർ പറയുന്നു. നേപ്പോ കിഡ് എന്ന നിലയിൽ ലഭിച്ചിരുന്ന ആ പ്രിവിലേജ്ഡ് മനോഭാവം മാറ്റിവെക്കുകയായിരുന്നു തന്റെ ആദ്യത്തെ വലിയ വെല്ലുവിളികളിലൊണെന്നും തരാം കൂട്ടിച്ചേർക്കുന്നു.

Samayam Malayalamദിവസം 8000 കലോറി ഡയറ്റ്, ഭാരം കുറയുമ്പോൾ 'ബേബി' എന്നെ വിട്ടുപോകുകയാണെന്ന് തോന്നി; 14 കിലോ കൂട്ടി നിമിഷ നടത്തിയ ഞെട്ടിക്കുന്ന മേക്കോവർ

ആദ്യ സിനിമ ലഭിച്ചേക്കാം, പക്ഷേ അതുകൊണ്ട് യാത്ര എളുപ്പമാകില്ല

ഒരു നേപ്പോ കിഡിന് സിനിമയിലേക്കുള്ള ആദ്യ അവസരം താരതമ്യേന എളുപ്പത്തിൽ ലഭിച്ചേക്കാം. എന്നാൽ അതിനുശേഷമുള്ള യാത്രയിൽ കുടുംബപശ്ചാത്തലം മാത്രം മതിയാകില്ലെന്നാണ് മേഘ്നയുടെ നിലപാട്. സിനിമയിൽ ഒരിക്കൽ എത്തിയാൽ കഴിവാണ് സംസാരിക്കേണ്ടത്. ഓരോ അവസരവും ശരിയായ രീതിയിൽ ഉപയോഗിക്കുകയും തനിക്ക് ലഭിച്ച സ്ഥാനം അർഹിക്കുന്നതാണെന്ന് തെളിയിക്കുകയും വേണം.

ഒരു പുതുമുഖം സിനിമയിലെത്തുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് സമാനമായ നിരവധി അനുഭവങ്ങളാണ് തനിക്കും ഉണ്ടായതെന്ന് മേഘ്ന പറയുന്നു. താൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുൻപ് എളുപ്പമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി പല കാര്യങ്ങളും ബുദ്ധിമുട്ടായി മാറി.

‘രണ്ട് താരങ്ങളുടെ മകൾ’ എന്ന ലേബലും വെല്ലുവിളിയായി

സിനിമയിൽ താൻ പ്രതീക്ഷിച്ചതുപോലെ എല്ലാവരുടെയും സ്വീകരണം ലഭിച്ചില്ലെന്നും മേഘ്ന തുറന്നുപറയുന്നു. രണ്ട് അഭിനേതാക്കളുടെ മകളായി സിനിമയിലെത്തിയതിനാൽ തുടക്കത്തിൽ തന്നെ ചില മുൻവിധികൾ നേരിടേണ്ടി വന്നു. കുടുംബത്തിന്റെ പേരിനൊപ്പം ലഭിച്ച ശ്രദ്ധയ്ക്കൊപ്പം, അതേ പേരിൽ നിന്നുള്ള പ്രതീക്ഷകളും സമ്മർദവും ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ സിനിമാ കുടുംബത്തിൽ നിന്നെത്തിയ ഒരാളെന്ന നിലയിൽ ഓരോ ചുവടും കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് വയ്ക്കേണ്ടി വന്നുവെന്നാണ് മേഘ്നയുടെ വാക്കുകൾ. ‘നേപ്പോ കിഡ് ആയതിനാൽ എല്ലാം എളുപ്പമാണ്’ എന്ന പൊതുധാരണയോട് തന്റെ അനുഭവം യോജിക്കുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.

അൺലേൺ, റീലേൺ, റീഇൻവെന്റ്

സിനിമയിലെ യാത്ര മേഘ്നയ്ക്ക് സ്വയം മാറ്റിയെടുക്കാനുള്ള വലിയൊരു പ്രക്രിയ കൂടിയായിരുന്നു. താൻ ഇതുവരെ വിശ്വസിച്ചിരുന്ന പല കാര്യങ്ങളും ‘അൺലേൺ’ ചെയ്യുകയും പുതിയ കാര്യങ്ങൾ ‘റീലേൺ’ ചെയ്യുകയും പിന്നീട് സ്വയം തന്നെ ‘ റീഇൻവെന്റ്' ചെയ്യേണ്ടിവന്നു.

വലിയൊരു സിനിമാ ലോകത്തിന്റെ ചെറിയൊരു ഭാഗമാകാൻ പോലും അത്രയധികം പഠനവും പരിശ്രമവും ആവശ്യമായിരുന്നുവെന്നാണ് മേഘ്ന പറയുന്നത്. കുടുംബത്തിൽ നിന്നുള്ള പിന്തുണയോ പശ്ചാത്തലമോ ഒരാളുടെ വ്യക്തിത്വത്തിന് പകരമാകില്ലെന്നും സ്വന്തം ഐഡന്റിറ്റി സ്വയം സൃഷ്ടിക്കണമെന്നുമാണ് താരത്തിന്റെ അനുഭവം നൽകുന്ന സന്ദേശം.


ഇന്ന് ആ ബുദ്ധിമുട്ടുകളോട് നന്ദി

തന്റെ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടങ്ങളെയാണ് ഇന്ന് മേഘ്ന ഏറ്റവും വിലമതിക്കുന്നത്. അന്ന് വെല്ലുവിളികളായി തോന്നിയ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ രൂപപ്പെടുത്തിയതെന്നാണ് താരം പറയുന്നത്.

പ്രിവിലേജ് ഒരു വാതിൽ തുറന്നേക്കാം. പക്ഷേ, ആ മുറിയിൽ തുടരാനുള്ള അവകാശം നേടുന്നത് കഴിവും കഠിനാധ്വാനവും കൊണ്ടാണ്. സിനിമയിൽ ജനിച്ചുവെന്നത് ഒരു തുടക്കമാകാം; എന്നാൽ സ്വന്തം പേര് സ്വന്തമായി ഉണ്ടാക്കിയെടുക്കുക എന്നതാണ് യഥാർഥ യാത്ര.

മേഘ്ന രാജ് സർജയുടെ വാക്കുകൾ അതുകൊണ്ടുതന്നെ ‘നേപ്പോ കിഡ്’ എന്ന ചർച്ചയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. അവസരം ലഭിക്കുന്നതും ആ അവസരത്തിന് അർഹയാണെന്ന് തെളിയിക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. സിനിമാ കുടുംബത്തിന്റെ പേരിൽ ലഭിക്കുന്ന ആദ്യ പരിചയത്തിനപ്പുറം, പ്രേക്ഷകരുടെ മുന്നിൽ സ്വന്തം വ്യക്തിത്വം സ്ഥാപിക്കണമെങ്കിൽ ഓരോ പ്രകടനവും സംസാരിക്കേണ്ടതുണ്ട്. അവസാനം, കുടുംബപ്പേര് വാതിൽ തുറന്നാലും അകത്ത് നിലനിൽപ്പിക്കുന്നത് സ്വന്തം കഴിവ് തന്നെയാണ്.

Read Entire Article