നേരമില്ല, രണ്ടാൾക്കും തിരക്കാണ്; കൈലിയും തിമോത്തിയും വേർപിരിയുന്നു എന്ന വാർത്തയിലെ സത്യം?

5 months ago 6

Authored by: അശ്വിനി പി|Samayam Malayalam19 Aug 2025, 4:32 pm

ഒരുമിച്ചുള്ള ഫോട്ടോകൾ ഒന്നും പോസ്റ്റ് ചെയ്യാതിരിക്കുകയും ബ്രേക്കപ് പാട്ടുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കൈലിയും തിമോത്തിയും വേ‍ർപിരിയുകയാണ് എന്ന ​ഗോസിപ്പുകൾ പുറത്തുവന്നത്

Kylie Jennerകൈലി ജെന്നർ
ടിവി ഷോ സെലിബ്രേറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമൊക്കെയായ കൈലി ജെന്നറും നടൻ തിമോത്തി ചാലമെറ്റും പ്രണയത്തിലായ കാലം മുതലേ വാർത്തകളിൽ സജീവമായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് കാലങ്ങളായി ഇരുവരും വേർപിരിയാൻ പോകുന്നു എന്ന കാരണത്താലാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

പ്രണയത്തിലായ കാലം മുതൽ ഒരുമിച്ചുള്ള ഫോട്ടോകളും സന്തോഷ നിമിഷങ്ങളും നിരന്തരം പങ്കുവച്ചുകൊണ്ടിരുന്ന താര ജോഡികൾ കുറച്ച് കാലങ്ങളായി ഒരുമിച്ചുള്ള ഫോട്ടോകൾ ഒന്നും തന്നെ പങ്കുവയ്ക്കുന്നില്ല. അതിനൊപ്പം കൈലി ജെന്നർ ബ്രേക്കപ് പാട്ടുകൾ മാത്രം സ്ഥിരം പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇതോടെയാണ് ഇരുവരും വേർപിരിയുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ പുറത്തുവന്നത്.

Also Read: എന്റെ പ്രശസ്തി കാരണം പങ്കാളിക്ക് അവളുടെ ഗർഭകാലം ആസ്വദിക്കാൻ പോലും കഴിയുന്നില്ല, ഒരു പ്രൈവസിയില്ല; പീറ്റ് ഡേവിഡ്സണിന് കുറ്റബോധം

എന്നാൽ വേർപിരിയുന്നതു കൊണ്ടല്ല, ഇരുവരും കരിയറിൽ വളരെ അധികം തിരക്കിലാണ്. അതുകൊണ്ടാണ് ഫോട്ടോകൾ എടുക്കാനും പോസ്റ്റുകൾ ഇടാനും ഒന്നും സാധിക്കാത്തത് എന്നാണ് ഇരുവരോടുമടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കൈലിയുടെയും തിമോത്തി ചാലമെറ്റിന്റെയും ജീവിതത്തിൽ യാതൊരു തര പ്രശ്നങ്ങളും ഇല്ല, ഇരുവരുടെയും പ്രണയം വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്.

Also Read: കേരളത്തിന്റെ കുഞ്ഞമ്മ എന്ന് വിളിച്ചു കേൾക്കുന്നതിൽ ദുഖമില്ല! ആ കുട്ടിക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം

പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് തിമോത്തി. കൈലിയ്ക്കും പ്രൊഫഷണൽ തിരക്കുകളുണ്ട്. അതിനൊപ്പം രണ്ട് ചെറിയ കുട്ടികളുടെ അമ്മ കൂടെയാണ് കൈലി. ഉത്തരവാദിത്വങ്ങളും കടമകളും ഏറെയാണ്. അതുകൊണ്ടുതന്നെ പരസ്പരം ഒന്നിച്ചുള്ള സമയങ്ങൾ കിട്ടുന്നില്ല. ഏകദേശം രണ്ടാഴ്ചയ്ക്ക് മുകളിലായി ഇരുവരും പരസ്പരം കണ്ടിട്ട് എന്നാണ് പറയപ്പെടുന്നത്.

ഉമ്മയും ഉപ്പയും ദുബായ് കാണാൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്


2023 ലാണ് കൈലി ജെന്നറും തിമോത്തി ചാലമെറ്റും പ്രണയത്തിലായത്. അന്ന് മുതലേ സോഷ്യൽ മീഡിയയിലൂടെ ആ പ്രണയം പ്രകടിപ്പിച്ചിരുന്നു. തിമോത്തിയ്ക്ക് മുൻപ് റാപ്പർ ജാക്യൂസ് ബെർമോനുമായുള്ള കൈലിയുടെ വിവാഹം നടന്നിരുന്നു. 2017 ൽ ആയിരുന്നു വിവാഹം. 2018 ൽ ഇരുവർക്കും മകൾ പിറന്നു. പക്ഷേ 2019 ൽ ജെന്നറും ജാക്യൂസും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചു. പക്ഷേ മകൾക്ക് വേണ്ടി കൊവിഡ് കാലത്ത് ഇരുവരും ഒന്നിച്ചു കഴിഞ്ഞു. 2021 ൽ താൻ ഗർഭിണിയാണ് എന്ന് വീണ്ടും ജെന്നർ പ്രഖ്യാപിച്ചു. മകൻ പിറന്നതിന് ശേഷം 2023 ൽ ഇരുവരും എന്നന്നേക്കുമായി വേർപിരിയുകയായിരുന്നു. അതിന് ശേഷമാണ് ജെന്നറും തിമോത്തിയും പ്രണയത്തിലായത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article