Authored by: നിമിഷ|Samayam Malayalam•7 Jun 2025, 1:13 pm
ഞാനൊന്ന് ഉറങ്ങിപ്പോയതാണ്. കണ്ണ് തുറന്നപ്പോഴേക്കും ഡാഡി പോയെന്നായിരുന്നു അപകടത്തെക്കുറിച്ച് ഷൈന്‍ ടോം പ്രതികരിച്ചത്. ഡാഡി പോയെന്നത് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഡാഡി എന്ന് പറഞ്ഞ് കരയുന്ന ഷൈനിനെയായിരുന്നു വീഡിയോകളിലെല്ലാം കണ്ടത്. വിദേശത്തുള്ള ചേച്ചിമാര്‍ തിരികെ വന്നതിന് ശേഷമായിരിക്കും പിതാവിന്റെ സംസ്‌കാരം എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
നേരില്‍ കാണണമെന്ന് പറഞ്ഞു! പറ്റിയില്ല! (ഫോട്ടോസ്- Samayam Malayalam) ജീവിതത്തിൽ ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാർത്ത മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം. ബാംഗ്ലൂർ പോകുന്ന വഴി ഷൈൻ ചേട്ടനും അമ്മയും അച്ഛനും ചേർന്ന് 10 മിനിറ്റ് സമയം എന്നോട് സംസാരിച്ചിരുന്നു.
അതിനും മണിക്കൂറുകൾക്ക് മുന്നേ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോയിൽ നിന്നും വീഡിയോ കോൾ ചെയ്തു സംസാരിച്ച ഷൈൻ ചേട്ടനും ഡാഡിക്കും മമ്മിക്കും എന്നെയൊന്നു നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എന്റെ ജോലി തിരക്ക് കാരണം കാണാൻ കഴിയാതെ പോയത് മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ഉണ്ടാക്കുന്നു. രാത്രി വൈകി വിളിച്ചു സംസാരിച്ചപ്പോൾ ഒപ്പം ഞാൻ ഉണ്ടാകും ട്രീറ്റ്മെന്റ് കഴിഞ്ഞു വാ എന്നിട്ട് നമ്മുക്ക് ഒരു യാത്രയൊക്കെ പോകണം പുതിയ സിനിമ ചെയ്യണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ പറഞ്ഞു.നേരില്‍ കാണണമെന്ന് പറഞ്ഞു! പറ്റിയില്ല! ആ സംസാരം അവസാനത്തേതെന്ന് വിശ്വസിക്കാനാവുന്നില്ല, ഷൈനിന്റെ ഡാഡിയെക്കുറിച്ച് അഭിലാഷ് പിള്ള
ഫോൺ വെക്കുന്നതിന് മുന്നേ ഞാൻ ചോദിച്ചിരുന്നു ഈ രാത്രി ബാംഗ്ലൂർ പോകണമോന്ന്. എന്നാൽ രാവിലെ കേട്ട വാർത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചു പക്ഷെ ഈ വിധി അല്പം ക്രൂരമായി പോയി. ഡാഡിയോട് ഒരു വാക്ക് തരാം ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങൾ എന്നുമായിരുന്നു കുറിപ്പ്.
ഷൈന്‍ വിളിക്കുന്നത് പോലെ ഡാഡി എന്ന് വിളിച്ച് എന്ത് കാര്യവും സംസാരിക്കാന്‍ പറ്റുന്നൊരു അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തോട്. മകന് വേണ്ടി ജീവിച്ച പിതാവാണ് അദ്ദേഹം. എല്ലാത്തിലും മകനൊപ്പം തന്നെയാണ്. ഈ അവസ്ഥ ഷൈന്‍ എങ്ങനെ അതിജീവിക്കും എന്നറിയില്ല. തീരാദു:ഖത്തില്‍ നിന്നും കരകയറാന്‍ ഷൈനിന് കഴിയട്ടെ എന്നായിരുന്നു സഹപ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·