നേർച്ചവച്ചും പ്രാർത്ഥിച്ചും കിട്ടുന്ന കണ്മണി! ആദ്യമാസങ്ങളിലെ വിഷയങ്ങൾ; ഏഴാം മാസം ആകും മുമ്പേ നേർച്ചകൾ തീർക്കാൻ ദുർഗ

6 months ago 7

Authored by: ഋതു നായർ|Samayam Malayalam24 Jun 2025, 10:38 pm

കുറച്ചു ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിരുന്നു. ഒരുപാട് ടെൻഷനിൽ ആയിരുന്നു എല്ലാവരും; കുറെ പ്രാർത്ഥിച്ചും നേർച്ചവച്ചും ആണ് അതിനെ ഒക്കെ അതിജീവിച്ചത്.

ദുർഗ കൃഷ്ണദുർഗ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ് നടി ദുര്ഗ കൃഷ്ണയും ഭർത്താവ് അർജുനും . പ്രതീക്ഷിച്ച പ്രെഗ്നൻസി അല്ലെങ്കിലും ഗര്ഭകാലം ഏറെ സന്തോഷങ്ങളുടേതെന്ന് പറയുകയാണ് താരം. ഒഫീഷ്യൽ വിവാഹത്തിന് മുൻപേ ചോറ്റാനിക്കര അമ്മയുടെ നടയിൽ വച്ചാണ് താലികെട്ടിയത്. അതേ നടയിൽ വച്ചാണ് ഞാൻ ഗർഭിണി ആണെന്ന് നിങ്ങളോട് പറയുന്നതെന്നും ദുര്ഗ പറഞ്ഞിരുന്നു. ഇപ്പോൾ ആണ് അനൗൺസ് ചെയ്യുന്നത് എങ്കിലും അഞ്ചുമാസം പൂർത്തിആയെന്നും ആദ്യ സമയം കുറച്ചു വിഷയങ്ങൾ ഉണ്ടായിരുന്നുവെന്നും ദുർഗ കൂട്ടിച്ചേർത്തിരുന്നു.

കുഞ്ഞിന് ആപത്തൊന്നും കൂടാതെ ആദ്യ മാസങ്ങൾ കടന്നു പോകാൻവേണ്ടി ചില നേർച്ചകൾ വച്ചിരുന്നു.

ആ നേർച്ചകൾ ഏഴുമാസം പൂർത്തിയാകും മുൻപേ തീർക്കാൻ ഉള്ള ശ്രമത്തിൽ എന്നും പറയുകയാണ് പുതിയ വിശേഷത്തിൽ ദുർഗ. ആദ്യ മാസങ്ങൾ കുറച്ചു വിഷമങ്ങൾ നിറഞ്ഞതായിരുന്നു ഒരുപാട് ബെഡ് റെസ്റ്റ് ഒക്കെ എടുക്കേണ്ടി വന്നു. വാവക്ക് ഒന്നും പറ്റാതെ ഇരിക്കാൻ വേണ്ടി ഒരുപാട് പ്രാർത്ഥനകളും നേർച്ചകളും വയ്‌ക്കേണ്ടി വന്നു. അതിനായി പദ്മനാഭനെയും ശ്രീകണ്ടേശ്വരനെയും പഴവങ്ങാടി ഗണപതിയേയും ആറ്റുകാൽ അമ്മയേയും പിന്നെയും കുറെ ക്ഷേത്രങ്ങൾ ഉണ്ട്. അവിടെയെല്ലാം നേർച്ചകളും പൂജകളും ഉണ്ട്. അതെല്ലാം ചെയ്യാൻ വേണ്ടിയാണു പുതിയ യാത്രയെന്നും ദുർഗ പറഞ്ഞു. യൂട്യൂബിൽ അത്ര സജീവം അല്ലാത്ത ആളായിരുന്നു ദുർഗ. എന്നാൽ ഇപ്പോൾ പ്രേഗനൻസി ടൈം മുതൽ ആണ് ദുർഗ വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങിയത്.

ALSO READ: മറ്റൊരു വിവാഹം അമ്മയുടെ നിര്ബന്ധത്തിന്! തുഷാര വരുന്നതോടെ ജീവിതം കളറാകും; അനീഷും തുഷാരയും ഒന്നാകുമ്പോൾഉടല്‍, കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ച വച്ച ദുര്ഗ കുറച്ചുനാളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അഞ്ചാം മാസത്തേക്ക് പ്രെഗ്നൻസി കടന്നതുകൊണ്ടുതെന്നേ സോഷ്യൽ മീഡിയയിൽ നിന്നുപോലും ഒരു ബ്രേക്ക് താൻ എടുത്തുവെന്നും അടുത്തിടെ ദുർഗ പറഞ്ഞു.


ALSO READ: മഞ്ജുവേച്ചി ഒന്ന് പൊടിക്ക് ഒതുങ്ങിക്കൂടെ! ശരിക്കും ഇങ്ങള് ഇത് എന്നാ ഭാവിച്ചാ; മീനാക്ഷി ആണെന്നാണ് ഭാവം; ഇരുപത്തിന്റെ ചെറുപ്പത്തിൽ മഞ്ജു
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്‌ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് മോഹൻലാൽ ചിത്രം റാം തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ദുര്ഗ എത്തിയിരുന്നു.
Read Entire Article