
സുനീൽ ഷെട്ടിയും മകൾ അഥിയ ഷെട്ടിയും.| Photo credit:@theathiyashetty
ബോളിവുഡ് രംഗത്തെ ആക്ഷന്‍ സിനിമകളിലെ പ്രമുഖരില്‍ ഒരാളാണ് സുനില്‍ ഷെട്ടി. അടുത്തിടെ ചില അഭിമുഖങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ സുനില്‍ വിമര്‍ശനം നേരിട്ടു. എന്നാല്‍ തന്റെ എല്ലാ പ്രവര്‍ത്തികളും നിരീക്ഷിക്കുന്ന മകള്‍ ആതിയ ഇത്തരം വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നതിന് താക്കീത് നല്‍കിയതായി നടന്‍ പറഞ്ഞു.
കഴിഞ്ഞ മേയില്‍ ഓപ്പറേഷന്‍ ചെയ്യാതെ ആതിയ സുഖപ്രസവം തിരഞ്ഞെടുത്തതിനെ സുനില്‍ പ്രശംസിച്ചിരുന്നു. പിന്നാലെ പ്രസവത്തിന് ഓപ്പറേഷന്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് നടന്റെ പരാമര്‍ശം എന്ന് പ്രതികരണങ്ങള്‍ ഉയര്‍ന്നു. പിന്നീട് ഭര്‍ത്താക്കന്മാരുടെ വളര്‍ച്ചയ്ക്കായി ഭാര്യമാര്‍ വിട്ടുവീഴ്ചകള്‍ ചെയ്യണം എന്ന സ്ത്രീ വിരുദ്ധ പരാമര്‍ശം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തി.
സിനിമ പ്രമോഷന്‍ പരിപാടികളില്‍ കഴിയുന്നതും വിവാദപരമായ ചോദ്യങ്ങള്‍ ഒഴിവാക്കാറുണ്ടെങ്കിലും ചില മറുപടികള്‍ തന്നെ കുഴപ്പത്തിലാക്കാറുണ്ട് എന്ന് സുനില്‍ പറഞ്ഞു. തന്റെ എല്ലാ അഭിമുഖങ്ങളും കാണുന്ന ആതിയ വീട്ടില്‍ എത്തുമ്പോള്‍ വിവാദപരാമര്‍ശങ്ങള്‍ ഒഴിവാക്കാനായി നിരന്തരമായി ആവശ്യപ്പെടാറുണ്ട്. 'സൂം' എന്ന മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സുനില്‍ തന്റെ ജീവിതത്തില്‍ മകള്‍ ആതിയയുടെ ഇടപെടലിനെക്കുറിച്ച് പങ്കുവെച്ചത്. മകളെ മാത്രമേ താന്‍ പേടിക്കുന്നുള്ളു. ഒരു പുരുഷന്റെ ജീവിതത്തില്‍ ഏറ്റവും നല്ല കാര്യം പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നതാണ് എന്ന് സുനില്‍ കൂട്ടിച്ചേര്‍ത്തു.
'പിങ്ക് വില്ല' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ ഭര്‍ത്താവിന്റെ തൊഴില്‍ ആവശ്യങ്ങളെക്കുറിച്ച് ഭാര്യ മനസ്സിലാക്കണം എന്ന് പറഞ്ഞത്. കുറച്ച് കഴിയുമ്പോള്‍ പരസ്പരം മനസ്സിലാക്കേണ്ട ഒത്തുതീര്‍പ്പായി വിവാഹം മാറുന്നു. ഇവിടേക്ക് ഒരു കുട്ടി കൂടി കടന്ന് വരുമ്പോള്‍ ഭര്‍ത്താവിന്റെ തൊഴില്‍പരമായ ആവശ്യങ്ങളെ മനസിലാക്കി ഭാര്യ പെരുമാറണം. അവിടെ കുട്ടിയെ നോക്കാനുള്ള ഉത്തരവാദിത്തം ഭാര്യയ്ക്കാണ് എന്ന് സുനില്‍ പറഞ്ഞു. ഈ പരാമര്‍ശം ഓണ്‍ലൈന്‍ ഉപയോക്താക്കളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ആധുനിക രക്ഷാകര്‍തൃത്വത്തെക്കുറിച്ച് ഒന്നും അറിയാത്ത സ്ത്രീവിരോധിയാണ് സുനില്‍ എന്ന് ഉപയോക്താക്കള്‍ വിമര്‍ശിച്ചു.
ഹണ്ടര്‍- 2 എന്ന വെബ്‌സീരീസിലാണ് സുനില്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എം.എക്‌സ് പ്ലെയറില്‍ പുറത്തിറങ്ങുന്ന സീരീസില്‍ അനുഷ ധന്‍ഡേക്കര്‍, ജാക്കി ഷ്രോഫ് എന്നിവരും ഭാഗമാവുന്നു. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്യുന്ന 'വെല്‍കം ടു ജങ്കിള്‍' ആണ് അടുത്ത പടം. ഈ സിനിമയില്‍ അക്ഷയ് കുമാര്‍, പരേഷ് രവാല്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വാര്‍സി, രവീന ടെണ്ടന്‍, ലാറാ ദത്ത എന്നിവര്‍ വേഷമിടുന്നുണ്ട്.
Content Highlights: Suniel Shetty faces disapproval for caller remarks, girl Athiya Shetty reprimands for his comments
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·