Authored by: ഋതു നായർ|Samayam Malayalam•19 Jun 2025, 11:25 am
ഫറയുടെ അടുത്ത കൂട്ടുകാരി ആയിരുന്നു ആര്യ. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചൊക്കെ ഇരുവരും പല വേദികളിലും വച്ച് സംസാരിച്ചിട്ടുണ്ട്.
ആര്യ ഫറ (ഫോട്ടോസ്- Samayam Malayalam) ആര്യ സിബിൻ വിവാഹം ചേച്ചിക്ക് നേരത്തെ അറിയുമായിരുന്നോ? എന്നുള്ള കാര്യമാണ് ചോദിയ്ക്കാൻ ഉള്ളത്. മാത്രമല്ല അത് ഞങ്ങളെ പോലെ ചേച്ചിക്കും ഒരു ഷോക്ക് ആയിരുന്നോ എന്നാണ് സംശയം
ഷിബില: നോ കമന്റ്സ്. നോ കമന്റ്സ്
അവതാരക: നിങ്ങൾ എങ്ങനെയാണ് ചേച്ചിയുടെ വിവാഹം പ്ലാൻചെയ്യുന്നത്. ആര്യ ചേച്ചിക്ക് ഒരു ബ്രൈഡൽ ഷവർ ഒക്കെ കൊടുക്കുക ആണെങ്കിൽ എന്ത് തീം ആണ് ചേച്ചിയുടെ മൈൻഡിൽ ഉള്ളത്?
ALSO READ: ഓസ്‌ട്രേലിയൻ ജീവിതം! 17 വർഷത്തെ ദാമ്പത്യം; ഡോ.അജിലേഷിന്റെ ഭാര്യയായി രണ്ടുകുഞ്ഞുങ്ങൾക്ക് അമ്മയായി ഗോപിക അന്നും ഇന്നുംഷിബില: നിർഭാഗ്യവശാൽ പറയട്ടെ ഞാൻ ഈ വിവാഹത്തിന്റെ പാർട് ആയിരിക്കില്ല. ഇങ്ങനെ പറയുന്നത്തിൽ ക്ഷമിക്കണം.
അവതാരക : വീണ്ടും ചോദ്യം ആവർത്തിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഷിബില അതിനെകുറിച്ച് പിന്നീട് സംസാരിക്കുന്നില്ല. എന്നാൽ സോഷ്യൽ മീല്സിദ്യ അതോടെ ഇവരുടെ സൗഹൃദത്തിനുണ്ടായ വിള്ളലിനെ കുറച്ചായി ചർച്ച.
അടുത്തുതന്നെ വിവാഹം ഉണ്ടാകും എന്നാണ് ആര്യ അറിയിച്ചത്. അടുത്ത സുഹൃത്തുക്കൾ ആയിരുന്ന രണ്ടുപേരും ജീവിതത്തിൽ ഒന്നിക്കാൻ എടുത്ത തീരുമാനം വീട്ടിൽ അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് കടക്കുന്നത്. ഏറെക്കാലമായി സിംഗിൾ മദർ ആയിരുന്നു ആര്യ. സിബിനും സിംഗിൾ പേരന്റ് ആയിരുന്നു. എന്നാൽ ഒരു വിവാഹം എന്ന സങ്കല്പത്തിലേക്ക് കടന്നത് തീർത്തും അപ്രതീക്ഷിതം എന്നാണ് ഇവർ പ്രതികരിച്ചത്.
കക്ഷി അമ്മിണിപ്പിള്ള അടക്കം നിരവധി സിനിമകളുടെ ഭാഗമാണ് ഷിബില. താരം ചെയ്ത കഥാപാത്രങ്ങളില്‍ ഓരോന്നിലും ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. വിനയ് ഫോര്‍ട്ടിനൊപ്പമുള്ള സോമന്‍രെ കൃതാവിലും ഏറെ വ്യത്യസ്തത തുളുമ്പുന്ന കഥാപാത്രം. വിജിത്ത് ആണ് ഷിബിലയുടെ ഭർത്താവ്.
പ്രണയ വിവാഹമായിരുന്നു വിജിത്തിന്റെയും ഷിബിലയുടെയും . മലപ്പുറത്തെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് താനെന്ന് മുൻപൊരിക്കൽ നടി പറഞ്ഞിരുന്നു. മറ്റൊരു മതത്തില്‍ പെട്ട ആളെ വിവാഹം ചെയ്യുന്നതില്‍ വീട്ടുകാര്‍ എതിര്‍ത്തു. എന്നാൽ ആ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായ കഥയും താരം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനാണ് വിജിത്ത്. വീര്‍ അഭിമന്യു എന്നാണ് ഏക മകന്റെ പേര്.





English (US) ·