Published: April 29 , 2025 10:28 AM IST
1 minute Read
ലണ്ടൻ ∙ നോട്ടിങ്ങാം ഫോറസറ്റിനെ 2–0നു തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. മേയ് 17ന് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. സീസണിൽ ഒരു കിരീടം നേടാൻ സിറ്റിക്കും കോച്ച് പെപ് ഗ്വാർഡിയോളയ്ക്കും അവസരമൊക്കുന്നതാണ് ഫൈനൽ പ്രവേശം.
ഇരുപതുകാരൻ റിക്കോ ലെവിസ്, ക്രൊയേഷ്യൻ താരം ജോസ്കോ ഗവാർഡിയോൾ എന്നിവരാണു സിറ്റിക്കായി ഗോളുകൾ നേടിയത്. 14–ാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ഫൈനലിൽ കടക്കുന്നത്. ഇതിൽ നാലു തവണയും പെപ് ഗ്വാർഡിയോളയുടെ കീഴിലായിരുന്നു.
English Summary:








English (US) ·