Published: May 29 , 2025 08:51 AM IST
1 minute Read
സ്റ്റവാങ്ങീർ (നോർവേ) ∙ നോർവേ ചെസിൽ രണ്ടാം തോൽവി ഏറ്റുവാങ്ങി ലോക ചാംപ്യൻ ഇന്ത്യയുടെ ഡി.ഗുകേഷ്. ഇന്ത്യയുടെ തന്നെ ലോക 4–ാം നമ്പർ താരം അർജുൻ എരിഗെയ്സിയാണ് ഗുകേഷിനെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തിൽ നോർവേയുടെ മാഗ്നസ് കാൾസനെ യുഎസ് താരം ഹികാരു നകാമുറ സമനിലയിൽ പിടിച്ചു. ആദ്യ ദിവസം ഗുകേഷിനെ കാൾസൻ തോൽപിച്ചിരുന്നു.
3–ാം റൗണ്ടിൽ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനൊ കരുവാനയാണ് എരിഗെയ്സിയുടെ എതിരാളി. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തു നിൽക്കുന്ന ഗുകേഷ് അടുത്ത റൗണ്ടിൽ നകാമുറയെ നേരിടും.
English Summary:








English (US) ·