നോർവേ ചെസ്സിൽ കാൾസണെ തറപറ്റിച്ച് ഇന്ത്യൻ താരം ഗുകേഷ്; മേശയിലടിച്ച് രോഷം തീര്‍ത്ത് കാള്‍സൺ | വീഡിയോ

7 months ago 8

02 June 2025, 01:30 AM IST

gukesh-carlson-norway-chess

മത്സരത്തിനിടെ ഇന്ത്യൻ താരം ഡി. ഗുകേഷ്, പരാജയപ്പെട്ടതിന് പിന്നാലെ മേശയിൽ രോഷത്തോടെ ഇടിക്കുന്ന മാഗ്നസ് കാൾസൺ | Photos: X

സ്റ്റാവഞ്ചര്‍ (നോര്‍വേ): നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ഇന്ത്യന്‍ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂര്‍ണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാള്‍സണെതിരെ ആധികാരികമായ വിജയം നേടിയത്. ക്ലാസിക്കല്‍ ഗെയിമിലൂടെ ഇതാദ്യമായാണ് ഗുകേഷ് മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തുന്നത്.

പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാള്‍സണ്‍ മേശമേല്‍ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ കരിയറില്‍ താനും ഒരുപാട് തവണ മേശമേല്‍ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു.

Content Highlights: Norway Chess: India's D Gukesh bushed Magnus Carlsen

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article