Published: December 23, 2025 09:00 AM IST Updated: December 23, 2025 11:11 AM IST
1 minute Read
ക്രൈസ്റ്റ്ചർച്ച് ∙വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന് 323 റൺസ് വിജയം. ഇതോടെ 3 മത്സര പരമ്പര ന്യൂസീലൻഡ് 2–0നു സ്വന്തമാക്കി. 462 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 138 റൺസിന് അവസാനിച്ചു.
5 വിക്കറ്റ് നേടിയ ന്യൂസീലൻഡ് പേസർ ജേക്കബ് ഡഫിയും 3 വിക്കറ്റ് നേടിയ സ്പിന്നർ അജാസ് പട്ടേലുമാണ് വെസ്റ്റിൻഡീസിനെ തകർത്തത്. ഓപ്പണർ ബ്രൻഡൻ കിങ് മാത്രമാണ് (67) വെസ്റ്റിൻഡീസ് നിരയിൽ തിളങ്ങിയത്. സ്കോർ: ന്യൂസീലൻഡ് 8ന് 575 ഡിക്ലയേഡ്, 2ന് 306 ഡിക്ലയേഡ്. വെസ്റ്റിൻഡീസ് 420ന് പുറത്ത്, 138ന് പുറത്ത്.
English Summary:








English (US) ·