ന്റെ പൊന്നേ...! അസാധ്യം, അസാമാന്യം, അവിശ്വസനീയം! ഫ്രീകിക്കിൽ മെസ്സിയുടെ ‘വണ്ടർ’ ഗോൾ– വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: September 28, 2026 01:09 PM IST Updated: September 28, 2026 02:02 PM IST

1 minute Read

മേജർ ലീഗ് സോക്കറിൽ കൊളംബസ് ക്രൂവിനെതിരായ മത്സരത്തിൽ ഇന്റർ മയാമി താര ലയണൽ മെസ്സി കോർണർ കിക്ക് എടുക്കുന്നു. (Andy Lyons/Getty Images/AFP)
മേജർ ലീഗ് സോക്കറിൽ കൊളംബസ് ക്രൂവിനെതിരായ മത്സരത്തിൽ ഇന്റർ മയാമി താര ലയണൽ മെസ്സി കോർണർ കിക്ക് എടുക്കുന്നു. (Andy Lyons/Getty Images/AFP)

മയാമി ∙ മേജർ ലീഗ് സോക്കറിൽ തകർപ്പൻ ഗോളിലൂടെ ലയണൽ മെസ്സി കളംനിറഞ്ഞെങ്കിലും കൊളംബസ് ക്രൂവിനോട് തോൽവി ഏറ്റുവാങ്ങി ഇന്റർ മയാമി. 2–1നാണ് മെസ്സിയുടെയും സംഘത്തിന്റെയും തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിന്റെ 28-ാം മിനിറ്റിൽ ജോസഫ് മാർട്ടിനസ് നേടിയ പെനൽറ്റിയിലൂടെ കൊളംബസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റുകൾക്കകം, വലതുവശത്തെ കോർണറിൽനിന്നു മനോഹരമായ ഒരു ഫ്രീ-കിക്കിലൂടെ മെസ്സി തിരിച്ചടിച്ചു. രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, പ്രായം എത്രയായാലും എക്കാലവും താൻ തന്നെയാകും ഫുട്‌ബോളിലെ ‘ഗോട്ട്’ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു മെസ്സിയുടെ ആ മാന്ത്രിക ഗോൾ. ഇതോടെ സീസണിലെ തന്റെ ഗോൾ നേട്ടം 21 ആയി മെസ്സി ഉയർത്തുകയും ചെയ്തു.

What you should work next

33-ാം മിനിറ്റിൽ പോസ്റ്റിന്റെ വലതുവശത്തുനിന്നും ലഭിച്ച ഫ്രീ-കിക്ക്, കോർണറിൽനിന്ന് അസാമാന്യ കിക്കിലൂടെ മെസ്സി വലയിലെത്തിക്കുകയായിരുന്നു. ഗോൾകീപ്പറെയും സഹതാരങ്ങളെയും ഒരുപോലെ സ്തബ്ധരാക്കുന്നതായിരുന്നു മെസ്സിയുടെ ‘വണ്ടർ’ ഗോൾ. സമൂഹമാധ്യമങ്ങളിൽ ഇതിന്റ ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു. ഇതോടെ സ്കോർ 1–1ന് സമനിലയിലായി.

62-ാം മിനിറ്റിൽ വീണ്ടും മെസ്സിയുടെ ഒരു ഒന്നൊന്നര ഗോൾശ്രമം. മുന്നോട്ട് കുതിച്ചു പാഞ്ഞ് മെസ്സി ഉതിർത്ത ഒരു ഷോട്ട്, കൊളംബസ് ഗോൾകീപ്പർ പാട്രിക് ഷൂൾട്ടെ തട്ടിയകറ്റിയതോടെ മയാമിക്ക് നേരിയ വ്യത്യാസത്തിൽ ലീഡ് നഷ്ടമായി. തൊട്ടുപിന്നാലെ, സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഡേവിഡ് അയാല കൊളംബസ് പ്രതിരോധത്തെ മറികടന്ന് ഷൂൾട്ടെയെ കാഴ്ചക്കാരനാക്കി അടിച്ച ഗോൾ മയാമിക്ക് ലീഡ് സമ്മാനിച്ചെന്ന് തോന്നിച്ചു. എന്നാൽ ഓഫ്സൈഡ് ആയിരുന്നെന്ന് വിധിച്ചതോടെ ആ ഗോൾ റദ്ദാക്കപ്പെട്ടു.

മറുഭാഗത്ത് കൊളംബസും ആക്രമിച്ച് കളിച്ചു.  മൊറോക്കൻ താരം അനസ് സരൂരി തൊടുത്ത രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും, ഇൻജറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ കൊളംബസ് വിജയഗോൾ നേടി. ബോക്സിന് തൊട്ടുപുറത്തുനിന്ന് ബ്രൈസ് മെൻഡസ് തൊടുത്ത കർവിങ് ഷോട്ട് മയാമി ഗോൾകീപ്പർ റോക്കോ റിയോസ് നോവോയ്ക്ക് കൃത്യമായി കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞില്ല. സെനഗലീസ് താരം ജമാൽ തിയാരെ പന്ത് വലയിലെത്തിച്ചതോടെ മയാമിക്ക് അപ്രതീക്ഷിത തോൽവി.

ഇതോടെ ഈസ്റ്റേൺ കോൺഫറൻസിൽ ഒന്നാമതെത്താനുള്ള മയാമിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി. സീസണിൽ ഇനി ഏഴു മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ മയാമി ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള നാഷ്‌വില്ലിനേക്കാൾ 14 പോയിന്റ് പിന്നിലാണ്. അതേസമയം, പ്ലേഓഫ് സാധ്യതകൾ നിലനിർത്തിയ കൊളംബസ്, 29 പോയിന്റുമായി 12-ാം സ്ഥാനത്താണ്. പ്ലേ-ഓഫ് യോഗ്യതയ്ക്ക് ഇനിയവർക്ക് നാല് പോയിന്റുകൾ കൂടി വേണം.

English Summary:

Lionel Messi scored a stunning free-kick extremity for Inter Miami, but the squad yet mislaid 2-1 to Columbus Crew successful a Major League Soccer match. This decision has impacted Inter Miami's chances of finishing archetypal successful the Eastern Conference.

Read Entire Article