‘നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’; മോഹൻലാലിന്റെ ഡയലോഗുമായി സുപ്രീംകോടതി ജഡ്ജി

4 months ago 5

31 August 2025, 06:46 PM IST

justice surya kant mohanlal

ജസ്റ്റിസ് സൂര്യകാന്ത്, മോഹൻലാൽ ലൂസിഫർ സിനിമയിൽ | Photo: PTI, Special Arrangement

തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് മോഹൻലാലിന്റെ സിനിമാസംഭാഷണം കടമെടുത്ത് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. ‘എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്’ -ഇതായിരുന്നു ലഹരിമുക്ത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹത്തിന്റെ വാക്കുകൾ. എക്സൈസ് വകുപ്പും ലീഗൽ സർവീസ് അതോറിറ്റിയും തുടക്കമിട്ട പരിപാടിയിൽ ലാലിന്റെ സംഭാഷണം മലയാളത്തിൽത്തന്നെ പറഞ്ഞാണ് അദ്ദേഹം കൈയടിനേടിയത്.

ലഹരിക്കേസുകൾ കൈകാര്യംചെയ്യാൻ രാജ്യത്ത് അതിവേഗകോടതികൾ വേണമെന്ന് നാഷണൽ ലീഗൽ സർവീസ് അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാൻകൂടിയായ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിയമപരമായ നടപടികൾ മാത്രമല്ല, കൗൺസിലിങ് ലഹരിമുക്തി വഴി എത്രപേരെ വീണ്ടെടുക്കാനായി എന്നതാണ് പ്രധാനം. സംസ്ഥാനസർക്കാർ നടപ്പാക്കിയ ലഹരിമുക്തയജ്ഞം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യരാശിക്കാകെ ഭീഷണിയാണ് ലഹരിയെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിപ്രായപ്പെട്ടു. മന്ത്രി എം.ബി. രാജേഷ്, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി എ. ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കോമൺവെൽത്ത് ലീഗൽ എജുക്കേഷൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. എസ്. ശിവകുമാർ എന്നിവർ സംസാരിച്ചു.

Content Highlights: ‘Narcotics is simply a soiled business’: Justice Surya Kant quotes Mohanlal’s dialog during event

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article