കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ദേവയാനി സംവിധായകന്‍ രാജ് കുമരനുമായി പ്രണയിച്ച് ഒളിച്ചോടിയത്. വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള വിവാഹമായിരുന്നു അത്. ആദ്യമൊക്കെ അച്ഛനും അമ്മയും ഒന്നും ദേവയാനിയെയും രാജ്കുമരനെയും അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ചേച്ചി ഒളിച്ചോടി പോയപ്പോള്‍ സ്വാഭാവികമായ ദേഷ്യമൊക്കെ ഉണ്ടായിരുന്നു എന്നാണ് നകുല്‍ ഇപ്പോള്‍ പറയുന്നത്.
തുടക്കത്തില്‍ അത് ഒട്ടും എളുപ്പമായിരുന്നില്ല, അതാണ് സത്യം. അന്ന് ഞാനും പക്വതില്ലാത്ത പ്രായമാണ്, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള വയസ്സോ പക്വതയോ അന്നെനിക്കില്ല. എന്നെ സംബന്ധിച്ച് ചേച്ചിയുടെ ഒളിച്ചോട്ടം ഒരു ഷോക്ക് ആയിരുന്നു. അതിനോട് എങ്ങനെ പ്രതികരിക്കണം, എങ്ങനെ ഡീല്‍ ചെയ്യണം എന്നൊന്നും എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഞാന്‍ മനസ്സില്‍ പക വച്ച് പെരുമാറുന്ന ആളല്ല. എന്താണോ സംഭവിച്ചത് അത് സംഭവിച്ചു. എന്ത് സംഭവിക്കുന്നതിനും ഒരു കാരണമുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് ഇത് കുഴപ്പമില്ല, അവര്‍ രണ്ട് പേരും വിവാഹ ജീവിതത്തില്‍ ഹാപ്പിയാണോ എന്നത് മാത്രമേ എനിക്ക് നോക്കേണ്ടതുള്ളു. ചേച്ചിയുടെ ഭര്‍ത്താവും നല്ലൊരാളാണ്. എന്നെ കാണുമ്പോള്‍ നന്നായിട്ടാണ് സംസാരിക്കുന്നത്, നന്നായിട്ടാണ് പെരുമാറുന്നത്. എനിക്ക് എന്റേതായ ഒരു ബഹുമാനം അദ്ദേഹത്തോടുണ്ട്. അവര്‍ സന്തോഷത്തോടെ ജീവിക്കുന്നുവെങ്കില്‍ അത് എനിക്കും സന്തോഷമാണ്, അത്രേയയുള്ളൂ- നകുല്‍ പറഞ്ഞു.
1997 ല്‍ സൂര്യവംശം എന്ന ചിത്രത്തില്‍ ഒന്നിച്ച് പ്രവൃത്തിച്ചതിലൂടെയാണ് ദേവയാനിയും രാജ് കുമരനും സുഹൃത്തുക്കളായത്. ദേവയാനി നായികയായി എത്തിയ ചിത്രത്തിലെ അസിസ്റ്റന്റ് ഡയരക്ടറായിരുന്ന രാജ് കുമരന്‍. സെറ്റില്‍ വച്ചുള്ള പരിചയം സംഹൃദമായി, പിന്നീട് പ്രണയവും.




English (US) ·