പകരക്കാരൻ വെടിക്കെട്ട് ബാറ്റർ; പക്ഷെ മുംബൈ ക്യാമ്പിൽ തുടരില്ല; ബെയർസ്റ്റോയെ മുംബൈയ്ക്ക് നിലനിർത്താൻ സാധിക്കാത്തത് എന്തുകൊണ്ട്

7 months ago 7

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam30 May 2025, 9:23 pm

ഐപിഎൽ 2025 എലിമിനേറ്റർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നു. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തീരഞ്ഞെടുത്തു. പുതിയ ഓപ്പണർ ജോണി ബെയർസ്റ്റോ തകർപ്പൻ തുടക്കം മുംബൈക്ക് നൽകി.

ഹൈലൈറ്റ്:

  • ജോണി ബെയർസ്റ്റോയെ മുംബൈ ഇന്ത്യൻസിന് റിടെയ്‌ൻ ചെയ്യാൻ സാധിക്കില്ല
  • വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും അധിക നേരം ക്രീസിൽ തുടരാതെ ബെയർസ്റ്റോ
  • അർധ സെഞ്ചുറി നേടി രോഹിത് ശർമ
ജോണി ബെയർസ്റ്റോജോണി ബെയർസ്റ്റോ (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള എലിമിനേറ്റർ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ചത് മുംബൈ ഇന്ത്യൻസ് ആണ്. റയാൻ റിക്കിൽറ്റൺ ഇല്ലാത്തതുകൊണ്ടുതന്നെ രോഹിതിനൊപ്പം മുംബൈയുടെ ഓപ്പണറായി ഇറങ്ങിയത് ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ ആണ്.
രോഹിത്തിനും കോഹ്‌ലിക്കും പിന്നാലെ ബുംറയോ? നിർണായക സൂചന നൽകി ജസ്പ്രീത് ബുംറ
ആദ്യ മത്സരത്തിൽ തന്നെ 4 ഫോറുകളും 3 സിക്സറുകളും പറത്തി വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബെയർസ്റ്റോ 22 പന്തി അർധ സെഞ്ചുറിയോട് അടുക്കവേ ഔട്ട് ആവുകയായിരുന്നു. എന്നാൽ ഈ വെടിക്കെട്ട് ബാറ്ററെ 2026 ലും മുംബൈ ഇന്ത്യൻസിൽ നിലനിർത്താൻ ടീമിന് സാധിക്കില്ല എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

പകരക്കാരൻ വെടിക്കെട്ട് ബാറ്റർ; പക്ഷെ മുംബൈ ക്യാമ്പിൽ തുടരില്ല; ബെയർസ്റ്റോയെ മുംബൈയ്ക്ക് നിലനിർത്താൻ സാധിക്കാത്തത് എന്തുകൊണ്ട്


റയാൻ റിക്കിൽട്ടണ് പകരം മുംബൈ ഇന്ത്യൻസിൽ പ്ലേ ഓഫ് കളിക്കാനായി എത്തിയ താരമാണ് ജോണി ബെയർസ്റ്റോ. അതും താത്കാലികമായി മാത്രമാണ് താരം മുംബൈയിൽ എത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ ടീമിനൊപ്പം ചേരുന്നതിനാണ് റിക്കിൽട്ടൺ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുന്നതിന് മുന്നേ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയത്. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ റിക്കിൽട്ടൺ മുംബൈ ടീമിൽ ഉണ്ടാകും. ഇതും ബെയർസ്റ്റോയെ റിടെയ്‌ൻ ചെയ്യാൻ സാധിക്കാത്തതിന്റെ ഒരു കാരണമാണ്. അതേസമയം മഹാരാജ യാദവീന്ദ്ര സിങ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

റൺ വേട്ടയിൽ മുന്നിട്ടുനിൽക്കുന്നത് ഹിറ്റ്മാൻ രോഹിത് ശർമയാണ്. അർധ സെഞ്ചുറി നേട്ടത്തിൽ തിളങ്ങി. എന്നാൽ 50 പന്തിൽ 81 റൺസ് നേടി താരം പുറത്തായി. ബൗണ്ടറികൾ പറത്തുന്നതിൽ എന്നും മുന്നിട്ടു നിന്ന ഹിറ്റ്മാൻ 9 ഫോറുകളും 4 സിക്സറുകളും നേടിയാണ് 81 റൺസ് നേടിയത്. അതേസമയം 20 പന്തിൽ ഒരു ഫോറം 3 സിക്സറുകളും പറത്തിയ സൂര്യകുമാർ യാദവ് 33 റൺസ് നേടി പുറത്തായി. ഗംഭീര പ്രകടനം കാഴ്ചവെച്ച തിലക് വർമയ്ക്കും അധിക നേരം ക്രീസിൽ തുടരാൻ സാധിച്ചില്ല. ഗുജറാത്ത് ടൈറ്റൻസിനായി സായി കിഷോർ പ്രസീദ് കൃഷ്ണ മുഹമ്മദ് സിറാജ് എന്നിവരാണ് ഇതുവരെ വിക്കറ്റുകൾ നേടിയത്.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article