Published: April 09 , 2025 10:28 PM IST
1 minute Read
മുല്ലൻപൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്, ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനിടെ ഗാലറിയിലെ താരമായി ആർജെ മഹ്‍വാഷ്. പഞ്ചാബ് ബാറ്റിങ്ങിനിടെ പ്രിയാംശ് ആര്യയുടെ സെഞ്ചറി നേട്ടത്തിലും ചെന്നൈയ്ക്കെതിരായ പഞ്ചാബ് കിങ്സിന്റെ വിക്കറ്റ് നേട്ടങ്ങളിലും ഗാലറിയിൽ തുള്ളിച്ചാടുന്ന മഹ്‍വാഷിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബ് സ്പിന്നർ യുസ്‍വേന്ദ്ര ചെഹലും മഹ്‍വാഷും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്.
മത്സരത്തിനു പിന്നാലെ മഹ്‍വാഷിനൊപ്പമുള്ള ചിത്രം ചെഹൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നേരത്തേയും ചെഹലിന്റെ കളി കാണാൻ മഹ്‍വാഷ് ഐപിഎൽ വേദികളിലെത്തിയിട്ടുണ്ട്. ചെഹലുമായി സൗഹൃദം മാത്രമാണുള്ളതെന്ന് മഹ്‍വാഷ് അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാൽ ചെഹൽ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബോളിങ്ങിൽ തിളങ്ങാൻ ചെഹലിനു സാധിച്ചിരുന്നില്ല. ഒരോവർ മാത്രം പന്തെറിഞ്ഞ ചെഹൽ ഒൻപതു റൺസ് വഴങ്ങിയെങ്കിലും താരത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല.
മത്സരത്തിൽ 18 റൺസ് വിജയമാണു പഞ്ചാബ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറിന് 219 റൺസെടുത്തു. ഓപ്പണർ പ്രിയാംശ് ആര്യ 42 പന്തില്‍ 103 റൺസെടുത്തതാണ് വൻ തകർച്ചയില്‍നിന്ന് പഞ്ചാബിനെ കരകയറ്റിയത്. മറുപടി ബാറ്റിങ്ങിൽ അഞ്ചിന് 201 റൺസെടുക്കാൻ മാത്രമാണു ചെന്നൈ സൂപ്പർ കിങ്സിനു സാധിച്ചത്.
English Summary:








English (US) ·