പഞ്ചാബ് കിങ്സിന് കോളടിച്ചു, മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; പ്ലേ ഓഫിൽ ഈ ടീമുകളുടെ മത്സരങ്ങൾ ഇങ്ങനെ

7 months ago 10
പോയിന്റ് പട്ടികയിലെ സ്ഥാനങ്ങൾ തീരുമാനിക്കുന്നതിൽ നിർണായകമായിരുന്ന കളിയിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ്. ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറുകളിൽ 184/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, പഞ്ചാബ് കിങ്സ് ഒൻപത് പന്തുകൾ ബാക്കി നിൽക്കെ ജയത്തിലെത്തി.ഈ വിജയത്തോടെ കോളടിച്ചത് പഞ്ചാബ് കിങ്സിനാണ്. ജയത്തോടെ 14 കളികളിൽ 19 പോയിന്റായ പഞ്ചാബ്, ഗുജറാത്ത് ടൈറ്റൻസിനെ പിന്തള്ളി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ ക്വാളിഫയർ ഒന്നിൽ സ്ഥാനം ഉറപ്പാക്കാനും അവർക്കായി. ഇനി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മാത്രമേ പോയിന്റ് പട്ടികയിൽ പഞ്ചാബ് കിങ്സിനെ മറികടക്കാൻ സാധിക്കൂ. എന്നാൽപ്പോലും കുറഞ്ഞത് രണ്ടാം സ്ഥാനം പഞ്ചാബിന് ഉറപ്പാണ്.

ടോപ്‌ 2 ഉറപ്പിച്ച പഞ്ചാബ് ക്വാളിഫയർ ഒന്നിലാണ് കളിക്കുക. ഇവർക്ക് ഫൈനലിൽ എത്താൻ രണ്ട് അവസരങ്ങൾ മുന്നിലുണ്ട്. ഗുജറാത്തോ ആർസിബിയോ ആയിരിക്കും ക്വാളിഫയർ ഒന്നിൽ പഞ്ചാബിന്റെ എതിരാളികൾ. മെയ് 29 നാണ് ഈ മത്സരം.

പഞ്ചാബ് കിങ്സിന് കോളടിച്ചു, മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി; പ്ലേ ഓഫിൽ ഈ ടീമുകളുടെ മത്സരങ്ങൾ ഇങ്ങനെ


അതേ സമയം പഞ്ചാബിന് എതിരായ തോൽവി മുംബൈ ഇന്ത്യൻസിന് തിരിച്ചടി നൽകി‌. ജയിച്ചിരുന്നെങ്കിൽ ടോപ് 2 ഫിനിഷ് ഉറപ്പായിരുന്ന മുംബൈ തോൽവിയോടെ നാലാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്തു. ഇതോടെ ഇവർ പ്ലേ ഓഫ് എലിമിനേറ്ററിലേക്കാണ് എത്തിയത്. പ്ലേ ഓഫിൽ രണ്ട് കളികൾ ജയിച്ചാൽ മാത്രമേ അവർക്ക് ഫൈനലിലേക്ക് യോഗ്യത ലഭിക്കൂ. മെയ് 30 നാണ് എലിമിനേറ്റർ പോരാട്ടം.

പ്ലേ ഓഫിൽ മുംബൈ ഇന്ത്യൻസിന് പുതിയ ഓപ്പണിങ് ജോഡി, പ്ലേയിങ് ഇലവനിൽ വമ്പൻ മാറ്റം; സാധ്യത ടീം ഇങ്ങനെ
മുംബൈ ഇന്ത്യൻസ് - പഞ്ചാബ് കിങ്സ് മത്സരം ഇങ്ങനെ: ജയ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ്, ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌‌. റിയാൻ റിക്കിൾട്ടണും രോഹിത് ശർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 45 റൺസാണ് കൂട്ടിച്ചേർത്തത്. 20 പന്തിൽ 27 റൺസെടുത്ത റിക്കിൾട്ടണിന്റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. രോഹിത് 21 പന്തിൽ 24 റ‌ൺസെടുത്ത് പുറത്തായി.

മൂന്നാം നമ്പരിൽ ഇറങ്ങിയ സൂര്യകുമാർ യാദവിന്റെ ഇന്നിങ്സാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. സ്കൈ 39 പന്തുകളിൽ ആറ് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 57 റൺസ് നേടി. ഹാർദിക് പാണ്ഡ്യ 15 പ‌ന്തിൽ 26 റൺസും, നമൻ ധിർ 12 പന്തിൽ 20 റൺസുമെടുത്ത് അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തി.‌ 20 ഓവറുകൾ അവസാനിക്കുമ്പോൾ 184/7 എന്ന മികച്ച സ്കോറിൽ മുംബൈ എത്തിയിരുന്നു.

185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്സിന് സ്കോർ ബോർഡിൽ 34 റൺസെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത പ്രഭ്സിമ്രാനാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന പ്രിയാൻഷ് ആര്യയും ജോഷ് ഇംഗ്ലിസും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചതോടെ മുംബൈക്ക് കളിയിലെ നിയന്ത്രണം നഷ്ടപ്പെട്ടു. രണ്ടാം വിക്കറ്റിൽ 109 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

ആ ക്രിക്കറ്റ് നിയമം മുംബൈ ഇന്ത്യൻസിന് പണി കൊടുത്തു, അമ്പയർ ശിക്ഷ നൽകിയത് ഇങ്ങനെ; സുപ്രധാന കളിയിൽ നടന്നത് ഇക്കാര്യം
35 പന്തിൽ ഒൻപത് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 62 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ആദ്യം പുറത്തായത്. ഇതിന് ശേഷവും ഇംഗ്ലിസ് വെടിക്കെട്ട് തുടർന്നു. 42 പന്തുകളിൽ ഒൻപത് ഫോറുകളും മൂന്ന് സിക്സറുമടക്കം 73 റൺസ് നേടിയാണ് ജോഷ് ഇംഗ്ലിസ് വീണത്. 16 പന്തിൽ 26 റൺസെടുത്ത ശ്രേയസ് അയ്യരും, രണ്ട് റൺസെടുത്ത് നേഹാൽ വധേരയുമായിരുന്നു പഞ്ചാബ് ജയിക്കുമ്പോൾ ക്രീസിൽ.

Read Entire Article