Published: September 09, 2025 11:01 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റ് ഒരു ബഹുമാനവുമില്ലാതെയാണു തന്നോടു പെരുമാറിയതെന്ന് വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്ൽ. ഒരു സീനിയർ താരത്തിനു ടീമിൽ ലഭിക്കേണ്ട അംഗീകാരം പഞ്ചാബ് കിങ്സിൽനിന്നു കിട്ടിയില്ലെന്നാണ് ഗെയ്‍ലിന്റെ പരാതി. 2018 മുതൽ 2021 വരെ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു ക്രിസ് ഗെയ്‍ൽ. ‘‘പഞ്ചാബ് കിങ്സിൽ ഞാൻ അവഗണന നേരിട്ടു. അവർ ബഹുമാനമില്ലാതെയാണു പെരുമാറിയത്. ഐപിഎലിൽ എന്റെ മൂല്യത്തിന് അനുസരിച്ചുള്ള പരിഗണന എനിക്ക് അവിടെനിന്നു കിട്ടിയില്ല.’’– ക്രിസ് ഗെയ്ൽ ഒരു പോഡ്കാസ്റ്റിൽ വ്യക്തമാക്കി.
‘‘ഒരു കുട്ടിയെപ്പോലെയാണ് അവര്‍ എന്നെ കണ്ടത്. ഞാൻ വിഷാദരോഗത്തിലേക്കു വീണുപോകുമായിരുന്നു. വളരെയേറെ വേദന തോന്നിയതോടെ ഞാൻ അനിൽ കുംബ്ലെയുമായി സംസാരിച്ചു. പഞ്ചാബ് കിങ്സിൽനിന്നുള്ള പെരുമാറ്റത്തിൽ സങ്കടമുണ്ടെന്നു പറഞ്ഞു. കെ.എൽ. രാഹുൽ എന്നെ വിളിച്ച് ഞാൻ തുടരണമെന്നു പറഞ്ഞു. അടുത്ത മത്സരത്തിൽ ഉറപ്പായും കളിപ്പിക്കാമെന്നായിരുന്നു ഓഫർ. ഇതോടെ ഞാൻ ഫോൺ കട്ട് ചെയ്തു. ബാഗ് പാക്ക് ചെയ്ത് അവിടെനിന്ന് ഇറങ്ങി.’’– ക്രിസ് ഗെയ്ൽ പ്രതികരിച്ചു.
പഞ്ചാബ് കിങ്സിനായി ഓപ്പണിങ് ബാറ്ററുടെ റോളിൽ 41 മത്സരങ്ങൾ ഗെയ്ൽ കളിച്ചിട്ടുണ്ട്. 148.65 സ്ട്രൈക്ക് റേറ്റിൽ 1304 റൺസ് അടിച്ചിട്ടുണ്ട്. പഞ്ചാബിനായി ഒരു സെഞ്ചറിയും 11 അർധ സെഞ്ചറികളും വിൻഡീസ് മുൻ താരം സ്വന്തമാക്കി. ഐപിഎലിൽ പഞ്ചാബിനു പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്ലബ്ബുകൾക്കു വേണ്ടിയും ഗെയ്ൽ കളിച്ചിട്ടുണ്ട്.
English Summary:








English (US) ·