പഞ്ചാബ്- ഡൽഹി ഐപിഎൽ പോരാട്ടം ധരംശാലയിൽ തന്നെ, മുംബൈ ഇന്ത്യൻസിന്റെ കളി മാറ്റും

8 months ago 10

ഓൺലൈൻ ഡെസ്ക്

Published: May 08 , 2025 05:35 PM IST

1 minute Read

ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം
ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റല്‍സ് മത്സരം ഹിമാചൽ പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിൽ തന്നെ കളിക്കും. ധരംശാലയിൽ മത്സരം നടത്തുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. പഞ്ചാബ് കിങ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ് ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.

അതേസമയം മേയ് 11 ന് നടക്കേണ്ട പഞ്ചാബ്– മുംബൈ ഇന്ത്യൻസ് മത്സരം ധരംശാലയിൽനിന്ന് മാറ്റും. മറ്റൊരു ദിവസം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേ‍ഡിയത്തിലായിരിക്കും ഈ മത്സരം നടക്കുക. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഐപിഎൽ മത്സരങ്ങൾ ഹിമാചൽ പ്രദേശിൽനിന്നു മാറ്റുന്നത്.

അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ധരംശാലയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ബുധനാഴ്ച പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെയും പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിനിടെ ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിർവീര്യമാക്കി.

English Summary:

BCCI to big PBKS vs DC lucifer astatine Dharamshala amid heightened tensions with Pakistan

Read Entire Article