Published: October 19, 2025 06:03 PM IST
1 minute Read
തിരുവനന്തപുരം∙ ഒളിംപിക്‌സ് മാതൃകയിലുള്ള 67–ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ തീം സോങ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ചേർന്നാണ് ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവഹിച്ചത്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്.
പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി വി.പ്രഫുൽദാസ് ആണ് ഗാനം രചിച്ചത്. കായികലഹരി പടർത്താം എന്ന ആശയത്തിലാണ് ഗാനം. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയായ ശിവങ്കരി പി.തങ്കച്ചിയാണ് ഗാനത്തിന് ഈണമിട്ടത്. ശിവങ്കരി പി.തങ്കച്ചിക്ക് ഒപ്പം, കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ നവമി ആർ.വിഷ്ണു, അനഘ എസ്.നായർ, ലയ വില്യം, കീർത്തന എ.പി, തൈയ്ക്കാട് മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളായ നന്ദകിഷോർ.കെ.ആർ, ഹരീഷ്.പി, അഥിത്ത്. ആർ, എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സുരേഷ് പരമേശ്വർ ഗിറ്റാറും കീബോർഡ് ആൻഡ് മിക്‌സിങ് രാജീവ് ശിവയും നിർവഹിച്ചു. കൈറ്റ് വിക്‌ടേഴ്‌സാണ് വിഡിയോ പ്രൊഡക്ഷൻ. ഈ മാസം 21 മുതൽ ഒക്‌ടോബർ 28 വരെയാണ് സംസ്ഥാന സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നത്. ഒളിംപിക്‌സ് മാതൃകയിലുള്ള രണ്ടാമത് കായികമേളയ്ക്കാണ് തലസ്ഥാനം ആതിഥ്യമരുളുന്നത്.
English Summary:








English (US) ·