സ്വന്തം ലേഖിക
03 August 2025, 08:31 PM IST

സജി ചെറിയാൻ, അടൂർ ഗോപാലകൃഷ്ണൻ | ചിത്രങ്ങൾ: മാതൃഭൂമി
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയില്‍ പട്ടികജാതിയില്‍ പെട്ട സിനിമാ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി സജി ചെറിയാന്‍. പട്ടികജാതിക്കാര്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്ന് സജി ചെറിയാന്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അധിക്ഷേപം ചൊരിഞ്ഞ അതേ വേദിയിലായിരുന്നു മന്ത്രിയുടെ മറുപടിയും.
പട്ടികജാതിക്കാര്‍ക്ക് സിനിമയുടെ മുന്‍നിരയിലേക്ക് വരാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മികച്ച സിനിമകളാണ് അവര്‍ നിര്‍മ്മിച്ചത്. കഴിവും കഥയും പരിശോധിച്ചാണ് സിനിമ നിര്‍മിക്കാന്‍ പണം അനുവദിച്ചത്. ഒന്നരക്കോടിക്കൊന്നും ഇപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പിന്നോക്കക്കാര്‍, പട്ടികജാതിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍, സമൂഹത്തിന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് സിനിമയുടെ മുന്‍നിരയിലേക്ക് വരാനുള്ള സഹായം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണനോട് ബഹുമാനമെന്ന ആമുഖത്തോടെയാണ് മന്ത്രി അദ്ദേഹത്തിന് മറുപടി പറഞ്ഞത്.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
Content Highlights: 'SC People marque bully films' says curate Saji Cherian successful reply to Adoor Gopalakrishnan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·