Published: June 18 , 2025 10:38 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ പട്ടൗഡിയുടെ പേര് നിലനിൽക്കും. ജേതാക്കൾക്കു നൽകിയിരുന്ന പട്ടൗഡി ട്രോഫിയുടെ പേര് തെൻഡുൽക്കർ–ആൻഡേഴ്സൻ ട്രോഫി എന്നാക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചെങ്കിലും ജയിക്കുന്ന ടീമിന്റെ ക്യാപ്റ്റന് പട്ടൗഡി മെഡൽ കൂടി സമ്മാനിക്കാൻ സംഘാടകർ തീരുമാനിച്ചു.
ട്രോഫിയുടെ പേരു മാറ്റാനുള്ള തീരുമാനത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ ഉൾപ്പെടെ ഒട്ടേറെപ്പേർ വിമർശിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റിനും ഇന്ത്യൻ ക്രിക്കറ്റിനും വലിയ സംഭാവന നൽകിയിട്ടുള്ള ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയെയും മകൻ മൻസൂർ അലി ഖാൻ പട്ടൗഡിയെയും ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരകളിൽ ഓർമിക്കണമെന്ന ബിസിസിഐയുടെ നിർദേശത്തെത്തുടർന്നാണ് പട്ടൗഡി മെഡൽകൂടി നൽകുന്നത്.
English Summary:








English (US) ·