Published: October 22, 2026 04:16 PM IST
1 minute Read
പിറവം ( എറണാകുളം) ∙ ഏഷ്യൻ പാരാ ഗെയിംസ് വീൽചെയർ ബാഡ്മിന്റനിൽ വെങ്കലം നേടിയ ആൽഫിയ ജയിംസിന്റെ നേട്ടത്തിന്റെ ആഹ്ലാദത്തിൽ പാമ്പാക്കുട പിറമാടത്തു കൊച്ചുകുന്നേൽ കുടുംബാംഗങ്ങളും നാട്ടുകാരും. ആൽഫിയയും പല്ലവി കലുവെല്ലഹിയും ഉൾപ്പെട്ട ഇന്ത്യൻ സഖ്യം ചൈനയുടെ ടീമിനോടാണു സെമിഫൈനലിൽ പരാജയപ്പെട്ടത്. തൊടുപുഴ മുട്ടത്തെ സ്കൂളിൽ പ്ലസ് ടുവിനു പഠിക്കുമ്പോൾ ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്നു വീണു നട്ടെല്ലിനുണ്ടായ പരുക്കാണു ആൽഫിയയുടെ കായിക സ്വപ്നങ്ങൾക്കു മങ്ങലേൽപ്പിച്ചത്.
3 വർഷത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം പാരാ ഗെയിംസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സംസ്ഥാന തല മത്സരങ്ങളിൽ ആൽഫിയയുടെ മികവു തിരിച്ചറിഞ്ഞ വ്യവസായ ഗ്രൂപ്പ് ദുബായിലെ ഓഫിസിൽ ജോലി നൽകി. തുടർ പരിശീലനത്തിനുള്ള പിന്തുണയും അവരാണു നൽകുന്നത്.
ഇൗ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടി. മാതാവ് വിജി ബെംഗളുരുവിൽ നഴ്സായിരുന്നു. ആൽഫിയയുടെ ചികിത്സയും പഠനവുമായി ബന്ധപ്പെട്ടു ജോലി ഉപേക്ഷിക്കുകയായിരുന്നു. പിതാവ് ജയിംസ് ആൽഫിയയ്ക്കു 7 വയസ്സുള്ളപ്പോൾ മരിച്ചു. സഹോദരൻ ആൽഫിൻ കാനഡയിൽ വിദ്യാർഥിയാണ്.
English Summary:






English (US) ·