05 August 2025, 12:59 PM IST

ദിയാ കൃഷ്ണ, തട്ടിപ്പ് കേസിലെ പ്രതികൾ
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയാ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തില്‍നിന്നും ക്യുആര്‍ കോഡ് വഴി പണം തട്ടിയ കേസില്‍ തട്ടിപ്പ് സമ്മതിച്ച് മുന്‍ജീവനക്കാരികള്‍. കടയില്‍ തെളിവെടുപ്പ് നടത്തവെയാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്.
ദിവ്യ, രാധാ കുമാരി എന്നീ മൂന്ന് പേരാണ് തട്ടിപ്പില്‍ പ്രതികളായുള്ളത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇവരുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം രണ്ട് ലക്ഷം രൂപവരെ പണം എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ദിയാ കൃഷ്ണ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ദിയയുടെ ക്യുആര്‍ കോഡ് മാറ്റി കടയില്‍ തങ്ങളുടെ ക്യുആര്‍ കോഡ് വെച്ചതെന്ന് യുവതികള്‍ നേരത്തേ ആരോപിച്ചിരുന്നു. നികുതി വെട്ടിപ്പിന് വേണ്ടിയാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് പണം വന്നതെന്നും പിന്നീട് പണം എടിഎമ്മില്‍നിന്ന് എടുത്ത് ദിയയ്ക്ക് എടുത്ത് നല്‍കിയിരുന്നെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ അത് കള്ളമായിരുന്നുവെന്ന് യുവതികള്‍ അന്വേഷണസംഘത്തോട് തുറന്നുപറഞ്ഞു. മൂന്ന് പ്രതികളും ദിവസവും വാങ്ങുന്ന പണം പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നത്.
കടയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ എങ്ങനെയാണ് തങ്ങള്‍ പണം തട്ടിയതെന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ അവര്‍ കാണിച്ചുകൊടുത്തു. തട്ടിപ്പ് പണം ഉപയോഗിച്ച് യുവതികള്‍ സ്വര്‍ണം, സ്‌കൂട്ടര്‍ എന്നിവ വാങ്ങിയിട്ടുണ്ട്. സ്‌കൂട്ടര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്വര്‍ണം സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളില്‍ പണയംവെച്ചിരിക്കുകയാണ്. ഇത് കണ്ടുകെട്ടാന്‍ നീക്കം ആരംഭിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
Content Highlights: Former employees confess to QR codification fraud lawsuit astatine Diya Krishna Kumar`s establishment
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·