08 June 2025, 07:57 AM IST
.jpg?%24p=5cdf350&f=16x10&w=852&q=0.8)
ദിയ കൃഷ്ണകുമാർ, 'ഒ ബൈ ഓസി'യിലെ ജീവനക്കാരി
തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തെളിവുകളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വെച്ച് അഹാന കൃഷ്ണയാണ് 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നത്. ജീവനക്കാരുടെ പരാതിയില്‍ ഭർത്താവ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരേ കേസെടുത്തതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അഹാന വനിതാ ജീവനക്കാരെ ചോദ്യംചെയ്യുന്നതും അവര്‍ കുറ്റം സമ്മതിക്കുന്നതും ഒരു വീഡിയോയില്‍ കാണാം. ജീവനക്കാരുടെ ഭർത്താക്കന്മാരേയും വീഡിയോയിൽ കാണാം. ഓഗസ്റ്റിൽ പണം തട്ടിയെന്ന് ഇവർ സമ്മതിക്കുന്നുണ്ട്. തെറ്റ് പറ്റിയെന്ന് ഇവർ തന്നെ പറയുന്നതും കേൾക്കാം. ക്യൂ ആർ കോഡ് സ്കാനർ മാറ്റി വെച്ചതായും ഇവർ തന്നെ പറയുന്നുണ്ട്. പണം കിട്ടിയാല്‍ മൂന്നുപേരും വീതിച്ചെടുക്കുമെന്നും ഇവർ സമ്മതിക്കുന്നുണ്ട്. പണം ആയിട്ട് മാത്രം 40,000 രൂപയോളം മോഷ്ടിച്ചിട്ടുണ്ടെന്നാണ് വീഡിയോയിൽ ജീവനക്കാരിൽ ഒരാൾ പറയുന്നത്. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസം ജീവനക്കാർ ആരോപിച്ചിരുന്നു. പിന്നാലെയാണ് ദിയയുടെ കുടുംബം വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെ, കൃഷ്ണകുമാറുംജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: Sindhu Krishnakumar released videos allegedly showing employees admitting to fiscal fraud





English (US) ·