
അഹാന കൃഷ്ണ/ കൃഷ്ണ കുമാറും ദിയ കൃഷ്ണയും | Photo: instagram/ ahaana krishna/ dia krishna
സഹോദരി ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയവര്‍ ആദ്യം തങ്ങളോട് തെറ്റ് ഏറ്റുപറഞ്ഞ് പണം തിരിച്ചുതരാമെന്ന് സമ്മതിച്ചതാണെന്നും പിന്നീട് കള്ളക്കേസ് നല്‍കാനുള്ള പുതിയ ആശയം ആരോ അവര്‍ക്ക് നല്‍കിയതാണെന്നും അഹാന പറയുന്നു. തട്ടിപ്പ് പിടിക്കപ്പെട്ടതിനുശേഷം അഹാന ഈ ജീവനക്കാരോട് സംസാരിക്കുന്ന വീഡിയോ അമ്മ സിന്ധു കൃഷ്ണ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് അഹാന നിലപാട് വിശദീകരിച്ചത്.
വലിയ തുക മോഷ്ടിക്കുകയും അത് പിടിക്കപ്പെട്ടപ്പോള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ പരാതി നല്‍കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും അഹാന വ്യക്തമാക്കുന്നു. കള്ളക്കേസ് നല്‍കിയാല്‍ മോഷ്ടിച്ച പണം തിരിച്ചുനല്‍കാതെ രക്ഷപ്പെടാമെന്ന് തോന്നിയിടത്താണ് അവര്‍ സ്വയം കുഴി തോണ്ടിയതെന്നും അഹാന കുറിച്ചു.
'മോഷണം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസം കുറ്റം ഏറ്റുപറഞ്ഞ് ഒത്തുതീര്‍പ്പിനായി മൂന്ന് പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പം വന്നപ്പോള്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുകയും അവര്‍ക്കെതിരെ കേസെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ അമ്മ സിന്ധു കൃഷ്ണ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു.
''പറഞ്ഞ സമയത്തുതന്നെ ബാക്കിയുള്ള പണം തിരികെ നല്‍കാമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷം ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കാനുള്ള ആശയം ഇവര്‍ക്കാരോ നല്‍കി. സത്യം തെളിയിക്കാന്‍ വേണ്ടിയല്ല ഞങ്ങള്‍ ഈ വീഡിയോ പുറത്തുവിടുന്നത്. കാരണം നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും എന്താണ് സത്യമെന്ന് വ്യക്തമാണെന്ന് എനിക്കുറപ്പുണ്ട്. മറുവശത്തുള്ളയാള്‍ സെലിബ്രിറ്റിയാണെങ്കില്‍ എന്തെങ്കിലും ചീത്ത പറഞ്ഞിട്ട് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കാം എന്ന് കരുതുന്ന തട്ടിപ്പുകാര്‍ക്കുള്ള ശക്തമായൊരു താക്കീതാണ് ഈ വീഡിയോ.
കുറച്ച് ലൈക്കുകള്‍ക്കും വ്യൂസിനുമായി സ്ഥിരീകരിക്കാത്ത വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറുള്ള മീഡിയ പേജുകളുണ്ടായിരിക്കാം. എന്നാല്‍ അതെല്ലാം കുറച്ച് സമയത്തേക്ക് മാത്രമേ നിലനില്‍ക്കൂ. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളക്കഥകള്‍ പറഞ്ഞ് കരയാനാണ് മൂന്ന് തട്ടിപ്പുകാരികളും ശ്രമിച്ചത്.
ഇവര്‍ മാന്യരായിരുന്നെങ്കില്‍ മോഷ്ടിച്ച പണം അവര്‍ക്ക് തിരിച്ചുനല്‍കാമായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കെതിരെ കള്ളക്കേസ് നല്‍കുകയും ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്താല്‍ മോഷ്ടിച്ച പണം നല്‍കുന്നില്‍ നിന്ന് രക്ഷപ്പെടാമെന്ന് അവര്‍ക്ക് തോന്നി. അവിടെയാണ് അവര്‍ സ്വയം കുഴി തോണ്ടിയത്.''-അഹാന ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു.
നേരത്തെ ഏകദേശം 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സിന്ധു കൃഷ്ണകുമാര്‍ പുറത്തുവിട്ടത്. അതില്‍ അഹാന ഈ മൂന്ന് ജീവനക്കാരോടും ചോദ്യം ചോദിക്കുന്നതും അവര്‍ മാപ്പ് പറയുന്നതും കാണാം. ദിയയുടെ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന പണം കടയിലെ ക്യു ആര്‍ കോഡ് തകരാറിലാണെന്ന് പറഞഅഞ് ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയയുടെ അച്ഛന്‍ കൃഷ്ണകുമാര്‍ പരാതി നല്‍കിയത്. ആഭരണങ്ങള്‍ വാങ്ങിയ സുഹൃത്തുക്കള്‍ പറഞ്ഞാണ് തട്ടിപ്പറിഞ്ഞതെന്നും അതിനുശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ രണ്ട് തവണയായി 882000 രൂപ തിരിച്ചുനല്‍കിയിരുന്നുവെന്നും കൃഷ്ണകുമാര്‍ പറയുന്നു. അതിനുശേഷം രാത്രിയില്‍ ദിയയെ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയതെന്നും കൃഷ്ണകുമാര്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് ജീവനക്കാരികളും കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ പരാതി നല്‍കിയത്. മെയ് 30-ന് കൃഷ്ണകുമാറിന്റെ അമ്പലമുക്കിലെ ഓഫീസിലേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തെന്നാണ് പരാതി.

Content Highlights: ahaana krishnas instagram communicative astir jewellery store theft astatine diya krishnas shop
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·