പണം പോട്ടെ, പവർ വരട്ടെ! ഐപിഎലിൽ ഒരു റണ്ണിന്റെ വില 5 ലക്ഷത്തിലേറെ!

1 month ago 7

ബോളിവുഡ് താരം ഷാറൂഖ് ഖാന് ഒരു സിനിമയിൽനിന്നു പ്രതിഫലമായി ലഭിക്കുന്നത് ഏകദേശം 200 കോടി രൂപയാണ്. എന്നാൽ ഐപിഎലിൽ വിവിധ ടീമുകളിലായി 6 സീസൺ കളിച്ച തമിഴ്നാട് താരം ഷാറൂഖ് ഖാന് ഓരോ റണ്ണിനും ലഭിച്ചത് ഏകദേശം 5.4 ലക്ഷം രൂപയാണ്! 6 സീസണുകളിലായി ആകെ 747 റൺസാണ് ഷാറൂഖ് ഇതുവരെ നേടിയത്. ആകെ ലഭിച്ച പ്രതിഫലമാകട്ടെ 39.90 കോടി രൂപയും. അതോടെയാണ് ഷാറൂഖ് നേടിയ ഓരോ റണ്ണിനും ബോളിവുഡ് താരം സാക്ഷാൽ ഷാറൂഖ് ഖാനെപ്പോലും ഞെട്ടിച്ച പ്രതിഫലം ലഭിച്ചത്. ഇത് ഷാറൂഖ് ഖാന്റെ മാത്രം കഥയല്ല. ഓരോ സീസണിലും വൻതുകയ്ക്കു ടീമിലെത്തിയ താരങ്ങൾ അമ്പേ പരാജയപ്പെടുന്നത് ഐപിഎലിൽ പതിവാണ്. അവരിൽ ചിലർ ഇതാ...

1. കാമറൂൺ ഗ്രീൻഈ സീസണിലെ ഉയർന്ന തുകയായ 25.20 കോടി രൂപ മുടക്കി കൊൽക്കത്ത നെറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ കഴിഞ്ഞ 3 മത്സരങ്ങള‍ൽനിന്നു നേടിയത് 19 റൺസ് മാത്രം. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അനുമതി ഇല്ലാത്തതിനാൽ ഈ സീസണിൽ ബോളിങ്ങിനും ഗ്രീനിനെ കിട്ടില്ല.

2. ഋഷഭ് പന്ത്ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുകയായ 27 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യൻ താരം ഋഷഭ് പന്തിനെ 2025ൽ ലക്നൗ ടീമിലെത്തിച്ചത്. ആ സീസണിൽ പന്ത് ആകെ നേടിയത് 269 റൺസ് മാത്രം. നേടിയ ഓരോ റണ്ണിനും പന്തിന് ഏകദേശം ലഭിച്ചത് 10.3 ലക്ഷം രൂപ വീതം.

3. ഡാരിൽ മിച്ചൽന്യൂസീലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചലിനെ 2024ൽ 14 കോടി രൂപ മുടക്കിയാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. സീസണിൽ ആകെ 318 റൺസ് നേടിയെങ്കിലും വേതനവുമായി തട്ടിച്ചുനോക്കിയാൽ ഒരു റണ്ണിന് ലഭിച്ചത് 4.40 ലക്ഷം രൂപ വീതം.

4. സാം കറൻഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനെ 18.50 കോടി രൂപ മുടക്കി 2023ൽ പഞ്ചാബ് കിങ്സ് ടീമിലെടുത്തു. ആകെ നേടിയത് 276 റൺസ്. ഒരു റണ്ണിന് ഏകദേശം 6.70 ലക്ഷം പ്രതിഫലം! 10 വിക്കറ്റുകൾ നേടിയെങ്കിലും 10 മുകളിലായിരുന്നു ബോളിങ് ഇക്കോണമി.

ഡാരിൽ മിച്ചൽ, സാം കറൻ, യുവ്‌രാജ് സിങ്

ഡാരിൽ മിച്ചൽ, സാം കറൻ, യുവ്‌രാജ് സിങ്

5. യുവ്‌രാജ് സിങ്2015ൽ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിനെ 16 കോടി മുടങ്ങി ഡൽഹി ടീമിലെടുത്തെങ്കിലും ആകെ നേടാനായത് 248 റൺസ്. ഒരു റണ്ണിന് ഏകദേശം ലഭിച്ചത് 6.45 ലക്ഷം രൂപ.

പൈസ വസൂൽ!1. മിച്ചൽ സ്റ്റാർക്2024ൽ 24.75 കോടി രൂപ മുടക്കിയാണ് ഓസ്ട്രേലിയൻ ബോളർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത ടീമിലെത്തിച്ചത്. സീസണിൽ 17 വിക്കറ്റ് നേടി ടീമിനു കിരീടം നേടി കൊടുത്ത താരം ഫൈനലിൽ പ്ലെയർ ഓഫ് ദ് പുരസ്കാരവും നേടിയിരുന്നു. നിലവിൽ ഡൽഹി ടീമിലാണ്.

2. പാറ്റ് കമിൻസ്2024ൽ സൺറൈസേഴ്സ് ഹൈദരാബാദ് 20.50 കോടി മുടക്കി ടീമിലെത്തിച്ച ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസ് സീസണിൽ 18 വിക്കറ്റ് നേടി. ടീമിനെ ഫൈനൽ വരെ എത്തിച്ച കമിൻസിന്റെ നേതൃപാടവവും ഹൈദരാബാദിന് അനുഗ്രഹമായി.

മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ്, ഗൗതം ഗംഭീർ, എം.എസ്.ധോണി

മിച്ചൽ സ്റ്റാർക്, പാറ്റ് കമിൻസ്, ഗൗതം ഗംഭീർ, എം.എസ്.ധോണി

3. ഗൗതം ഗംഭീർ2011ൽ കൊൽക്കത്തയെ പ്ലേഓഫിൽ വരെ എത്തിച്ച ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ 11 കോടി മുടക്കിയാണ് ടീം സ്വന്തമാക്കിയത്. ആ സീസണിൽ ഗംഭീർ നേടിയത് 378 റൺസ്.

4. എം.എസ്.ധോണി2008ൽ, ആദ്യ ഐപിഎൽ സീസണിൽ 6 കോടി രൂപ മുടക്കി ചെന്നൈ ടീമിലെത്തിച്ച എം.എസ്.ധോണി സീസണിൽ നേടിയത് 414 റൺസ്. അത്തവണത്തെ ഏറ്റവും വിലകൂടിയ താരമായിരുന്നു ധോണി. ടീമിനെ ഫൈനൽ വരെ എത്തിക്കാനും ധോണിക്കു സാധിച്ചു.

English Summary:

Several IPL players who were acquired astatine precocious prices but delivered disappointing performances, contrasting them with those who justified their precocious salaries with impactful contributions.

Read Entire Article