പണവും പ്രശസ്തിയും ഇപ്പോള്‍ എനിക്ക് വേണ്ട, ഏറ്റവും സന്തോഷം തരുന്ന ഇടം സിനിമ സെറ്റാണ്; പൃഥ്വിരാജ് പറയുന്നു

2 weeks ago 6
ഒരു സിനിമ വന്‍ വിജയമായാലും, ശരാശരി വിജയം ആയാലും, അല്ല പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല എങ്കിലും എപ്പോഴും രാവിലെ എഴുന്നേറ്റ് ക്യാമറയ്ക്ക് മുന്നിലേക്ക് പോകുമ്പോള്‍ താന്‍ അനുഭവിക്കുന്ന സന്തോഷത്തെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍ . ഐ നോബഡി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ഒരു സംശയവും ഇല്ലാതെ പറയാം, ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനാണ് എനിക്കിഷ്ടം. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞാന്‍ ഇപ്പോഴും സിനിമകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്. എനിക്കിപ്പോള്‍ ആവശ്യത്തിന് പണമുണ്ട്, ആ പണം വച്ച് എന്ത് ചെയ്യണം എന്ന് ആലോചിക്കാനുള്ള ബുദ്ധിയുമുണ്ട്. സിനിമയോട് ഇഷ്ടമില്ല എങ്കില്‍, ആ കാശ് വച്ച് എനിക്ക് ബുദ്ധിപരമായി ഒരു ബിസിനസ് ചെയ്ത് ഇനിയും കാലം നന്നായി ജീവിക്കാന്‍ പറ്റും. പക്ഷേ അതല്ല എന്റെ സന്തോഷം.

Also Read: പണവും പ്രശസ്തിയും ഇപ്പോള്‍ എനിക്ക് വേണ്ട, ഏറ്റവും സന്തോഷം തരുന്ന ഇടം സിനിമ സെറ്റാണ്; പൃഥ്വിരാജ് പറയുന്നു

ഇനി അതല്ല ഫെയിം ആണെങ്കില്‍, ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ എനിക്ക് ഫെയിം ഒരു വിഷയമേ അല്ല. എനിക്കുറപ്പുണ്ട് എല്ലാ നടന്മാരും ഇത് പറയും. ചിലപ്പോള്‍ ഞാന്‍ കൊച്ചിയിലെ ഒരു റസ്റ്ററൊന്റില്‍ പോകുമ്പോള്‍ എന്നെ ആരും തിരിച്ചറിഞ്ഞില്ല എങ്കില്‍ എന്നെ അത് ബാധിക്കുമായിരിക്കാം. പക്ഷേ ഈ നിമിഷം ഞാന്‍ ഫെയിം നോക്കി ഓടുന്നില്ല. അതിനുമപ്പുറം ഞാന്‍ ആരും തിരിച്ചറിയാതെ ജീവിക്കാനും ആഗ്രഹിക്കുന്നുണ്ട്, ആ ഒരു സ്വാതന്ത്ര്യം അനുഭവിക്കണം എന്നുമുണ്ട്.


അതിനൊക്കെ അപ്പുറം സിനിമയോടുള്ള ഇഷ്ടം അത് വേറെ തന്നെയാണ്. അത് എനിക്ക് മാത്രമല്ല ഓരോ അഭിനേതാവിനും, ടെക്‌നീഷ്യന്‍സിനും അതുണ്ടാവും. ഇന്ന് എനിക്ക് ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് മാന്യമായ പ്രതിഫലം കിട്ടുന്നുണ്ട്. ഇനി അധവാ എനിക്ക് പ്രതിഫലം തന്നില്ലെങ്കിലും സിനിമകള്‍ ചെയ്യാന്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ, എനിക്ക് എന്തെങ്കിലും സിനിമയില്‍ ചെയ്താല്‍ മതി. എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഇടം ഏതാണ് എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അത് സിനിമ സെറ്റ് ആണ്- പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Read Entire Article