05 May 2025, 09:17 PM IST

'പണി' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
റിവഞ്ച് ആക്ഷൻ ത്രില്ലർ 'പണി'യുടെ വലിയ ബോക്സ് ഓഫീസ് വിജയത്തിന് പിന്നാലെ പണി-2 പ്രഖ്യാപനവുമായി നടനും സംവിധായകനുമായ ജോജു ജോർജ്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി-2 എത്തുമെന്ന് ജോജു വ്യക്തമാക്കി. അതിനൊപ്പം, ആദ്യ ഭാഗത്തോട് ഇതിന് നേരിട്ടൊരു ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്.
പണി-2ന്റെ സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായിട്ടുണ്ട്. ഷൂട്ടിങ്ങിന് തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നു. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, എല്ലാം പുതിയതായിരിക്കും. പണിയുടെ തുടർച്ച ആയിരിക്കില്ല പണി-2. ഇന്ത്യയിലെ ടോപ് ടെക്നീഷ്യന്മാർ ആയിരിക്കും പണിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നും താരം അറിയിച്ചിട്ടുണ്ട്.
എന്നാൽ പണി രണ്ടാം ഭാഗം കൊണ്ടും അവസാനിക്കുന്നില്ല. പണി ശ്രേണിയിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നു. അതിൽ മൂന്നാമത്തേതായ പണി-3 ആയിരിക്കും ഏറ്റവും തീവ്രമായ ചിത്രം. അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആയിരിക്കും രണ്ടാം ഭാഗം ഒരുക്കുന്നത്. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രവും അതോടൊപ്പം തന്നെ ജോജു എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയിരുന്നു പണി.
ചിത്രം ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ജോജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്.
Content Highlights: Joju George Confirms "Paani 2": A More Intense Revenge Thriller with a New Narrative
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·