'പണി' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം സാഗർ സൂര്യയും ജുനൈസും ഒന്നിക്കുന്ന ഡർബിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. കടകൻ എന്ന ചിത്രത്തിനുശേഷം സജിൽ മാമ്പാട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ഡിമാൻഡ്സ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാക്കും ദീമാ മൻസൂറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആക്ഷൻ കോമഡി ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയ് ആറിന് മലപ്പുറത്ത് വച്ച് ആരംഭിക്കും. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്‌ദുൾ റസാക്കും ദീമ മൻസൂറും ആദ്യമായി നിർമിച്ച് സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഏപ്രിൽ 26 രാവിലെ 10.30ന് കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു.
അമീർ,സഹ്‌റു, ഫാഹിസ് ബിൻ റിഫായി എന്നിവർ ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ജാസിൻ ജസീൽ ആണ് സിനിമാറ്റോഗ്രഫി കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദിന്റെ അസോസിയേറ്റ് ആയിരുന്ന ജെറിൻ കൈതക്കോട് ആണ് ചിത്രത്തിന്റെ എഡിറ്റർ.
ഒരുപിടി മികച്ച അഭിനേതാക്കളുടെ സാന്നിധ്യവും ഈ സിനിമയിലുണ്ട്. ജുനൈസ്, സാഗർ സൂര്യ, ഇൻഫ്ലുവൻസർ അമീൻ, അനു, ഫാഹിസ്, ജോണി ആന്റണി, ഷാഫി കൊല്ലം, അബു സലീം, ശ്രീജ രവി, നിർമൽ പാലാഴി എന്നിവർക്കൊപ്പം റാപ്പർ റിഷ് എൻ കെയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.കഥ ഇന്നുവരെ, വാഴ എന്നീ സിനിമകൾക്കുവേണ്ടി സംഗീതം ഒരുക്കിയ അശ്വിൻ ആര്യൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മറ്റു അണിയറ പ്രവർത്തകർ: സംസ്ഥാന അവാർഡ് ജേതാക്കളായ ആർട്ട് ഡയറക്ടർ കോയ, മേക്കപ്പ് മാൻ റഷീദ് അഹമ്മദ്, ഒട്ടേറെ സിനിമകൾക്ക് സംഘട്ടനം ഒരുക്കിയ ഫൈറ്റ് മാസ്റ്റർമാരായ ഫീനിക്സ് പ്രഭു & തവിസി രാജ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എസ് ബി ക്കെ ഷുഹൈബ്, പ്രൊഡക്ഷൻ കൺട്രോളർ നജീർ നസീം, ചീഫ് അസോസിയേറ്റ് ബിച്ചു, അസോസിയേറ്റ് ഡയറക്ടർ വിനീഷ്, അജ്മീർ ബഷീർ, സഹസംവിധായകരായ എറ്റ്സ മരിയ സി വി, സഞ്ജയ് അനിൽ, ശമീൻ ഫർഹാൻ, റബീഹ് ബിൻ ജമാൽ, ത്വാഹ മുഫീദ്, ജിഷ്ണു, പോസ്റ്റർ ഡിസൈനർ കൃഷ്ണ പ്രസാദ്.
Content Highlights: Sagar Surya and Junais movie Derby rubric poster
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·