നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ പണി എന്ന ചിത്രത്തിലെ വില്ലന്മാരെ അവതരിപ്പിച്ച് ശ്രദ്ധനേടിയ സാഗർ സൂര്യ, യുനൈസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഡർബി എന്ന ചിത്രം ആരംഭിച്ചു. ആക്ഷന് ഏറെ പ്രാധാന്യം നൽകി കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൺസൂർ അബ്ദുൾറസാഖ്, ദീപാ മൺസൂർ എന്നിവരാണ് നിർമ്മിക്കുന്നത്. മാസ് എൻ്റെർടൈനർ തന്നെയായിരിക്കും ഈ ചിത്രം.
ഏപ്രിൽ 26 കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിലൂടെയാണ് ചിത്രം ആരംഭം കുറിച്ചത്. നടന്മാരായ ഹരിശ്രീ അശോകൻ, ജോണി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു. നിർമാതാവ് മൺസൂർ അബ്ദുൾ റസാഖുംദീപാ മൺസൂറുമാണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്.
സംവിധായകരായ സലാം ബാപ്പു, സാജിത് യാഹ്യ, ജോണി ആൻ്റെണി, ഹരിശ്രീ അശോകൻ, സാഗർ സൂര്യ ജുനൈസ് യു.പി, കൊല്ലം ഷാഫി, എൻ.എം.ബാദുഷ, ഹക്കീംഷ. മണികണ്ഠൻ ആചാരി, എന്നിവർ ആശംസകൾ നേർന്നു.
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സാഗർ സൂര്യാ ജുനൈസ്, അനു എന്നിവർ ഈ ചിത്രത്തിൽ വീണ്ടും പ്രധാന വേഷങ്ങളിലെത്തുന്നു. അമീൻ, ഫഹസ്ബിൻ റിഫാ, റിഷി എൻ.കെ., എന്നിവരും ജോണി ആൻ്റണി, ഹരിശ്രീ അശോകൻ, അബു സലിം, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതമൊരുക്കിയത് അശ്വിൻ ആര്യനാണ്. കഥ: ഫായിസ് ബിൻ റിഫാഇ, സമീർ ഖാൻ. തിരക്കഥ: സുഹ്റു സുഹറ, അമീർ സുഹൈൽ, ഛായാഗ്രഹണം - ജസ്സിൻ ജലീൽ, എഡിറ്റിംഗ്- ജെറിൻ കൈതക്കാട്.
കലാസംവിധാനം - കോ യാസ്, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ - നിസ്സാർ റഹ്മത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജമാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിച്ചു, അസോസിയേറ്റ് ഡയറക്ടേഴ്സ് - വിനീഷ്, അജ്മീർ ബഷീർ, സംഘട്ടനം - തവസി രാജ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ മാനേജർ - ആഷിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ - നജീർ നാസിം, പിആർഒ- വാഴൂർ ജോസ്.
Content Highlights: Derby Movie Launch: Sagar Surya, Junaise successful Action Thriller
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·