പതിനഞ്ചാം വയസ്സിലാണ് ഉമ്മയുടെ കല്യാണം കഴിഞ്ഞത്, ഞങ്ങൾ 6 മക്കൾ! ആ​ഗ്രഹിച്ചത് നേടാൻ ഉമ്മയ്ക്ക് കഴിഞ്ഞില്ല, അത് എന്നിലൂടെ നേടുന്നു; അൻസിബ പറയുന്നു

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam8 Jun 2025, 2:25 pm

ദൃശ്യം എന്ന സിനിമയിലൂടെയാണ് പ്രേക്ഷക മനസ്സിൽ അൻസിബ ഹസൻ എന്ന നടിയുടെ പേര് രജിസ്റ്ററായത്. അതിന് ശേഷം എന്തുകൊണ്ട് സിനിമയിൽ അത്ര സജീവമായില്ല എന്ന് നടി പറയുന്നു

അൻസിബ ഹസ്സൻഅൻസിബ ഹസ്സൻ (ഫോട്ടോസ്- Samayam Malayalam)
ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷം ചെയ്തുകൊണ്ടാണ് അൻസിബ ഹസൻ എന്ന നടി പ്രേക്ഷക മനസ്സിൽ തന്റെ പേര് രജിസ്റ്റർ ചെയ്തത്. ഒരു വ്യക്തി എന്ന നിലയിൽ അൻസിബ എത്രത്തോളം പക്വതയോടെ കാര്യങ്ങൾ കാണുന്നു എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടത് ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ്. ഏതൊരു കാര്യത്തെ കുറിച്ചും വ്യക്തമായി മനസ്സിലാക്കാനും, സംസാരിക്കാനും അൻസിബ ശ്രദ്ധിച്ചിരുന്നു. ആ പക്വത തനിക്ക് എങ്ങനെ വന്നു എന്ന് നടി പറയുന്നു.

ആനീസ് കിച്ചണിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നടി. ഞാൻ എങ്ങനെ നടിയായി എന്നും, എങ്ങനെ ഈ പക്വത വന്നു എന്നും അൻസിബ ആനീസ് കിച്ചണിൽ പറയുന്നു. ഒരു നടിയാവണം എന്നത് ഉമ്മയുടെ ആഗ്രഹമായിരുന്നു. എന്നാൽ വളരെ ചെറിയ പ്രായത്തിൽ, പതിനഞ്ചാം വയസ്സിൽ ഉമ്മ വിവാഹിതയായി. അതിന് ശേഷം ഞങ്ങളോരോരുത്തരായി പിറന്നു. ഞാനടക്കം ആറ് മക്കളാണ്. ഉമ്മയുടെ ആഗ്രഹം എന്നിലൂടെ സാധിക്കാനാണ്, എന്നെ ഒരു നടിയാക്കാൻ ശ്രമിച്ചത്.

പത്രത്തിൽ കാണുന്ന ഓഡിഷനുകളിലേക്കെല്ലാം എന്റെ ഫോട്ടോകൾ അയക്കുമായിരുന്നു. പിന്നീട് അത് എന്റെയും ആഗ്രഹമായി. നിരന്തരം ഫോട്ടോകൾ അയച്ചതിനു പിന്നാലെ ഒരു തമിഴ് സിനിമയിലേക്കാൻണ് ആദ്യം അവസരം വന്നത്. അതിന് ശേഷം ചെറിയ കുറച്ച് റോളുകൾ ചെയ്തു. ദൃശ്യം ആണ് എന്നെ അടയാളപ്പെടുത്തിയത്. ഷൂട്ട് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുൻപായിരുന്നു എനിക്ക് സിനിമയിലേക്കുള്ള അവസരം വന്നത്. സംഭവിക്കുന്നത് സ്വപ്നമാണ് സത്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.

Also Read: അച്ഛനും മകനും ഒരേ കാമുകി, അവിഹിത ബന്ധങ്ങളെ കൂടുതൽ ചെയ്യുന്ന തൃഷയെ വിമർശിച്ച് സോഷ്യൽ മീഡിയ; ദുൽഖർ പിന്മാറിയത് നന്നായിപ്പോയി എന്ന്!

പിന്നീട് എന്തുകൊണ്ട് സിനിമകളിൽ സജീവമായില്ല എന്ന് ചോദിച്ചാൽ, ആരും വിളിച്ചില്ല. സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ആദ്യം വിളിച്ച സിനിമകളിൽ എല്ലാം അഭിനയിച്ചത് കരിയറിനെ ബാധിച്ചു. പിന്നീടാണ് എനിക്കത് മനസ്സിലായത്. അതോടെ പണത്തിന് വേണ്ടി ഭിനയിക്കില്ല എന്ന് തീരുമാനിച്ചു, നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പ് നീളുന്ന സാഹചര്യത്തിൽ മിനിസ്ക്രീൻ ഷോകൾ ഹോസ്റ്റ് ചെയ്യാൻ തുടങ്ങി. അതൊരു സ്ഥിര വരുമാനം തന്നു.

അവസരങ്ങൾ ചിലപ്പോൾ വന്നത് പല കാരണങ്ങൾ കൊണ്ടും കൈവിട്ടു പോയിട്ടുണ്ട്. പിന്നെ ഇന്റസ്ട്രിയിലെ മാർക്കറ്റിങ് തന്ത്രങ്ങൾക്ക് ഞാൻ യോജിക്കാത്തതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടതുമാവാം. സിനിമ സൗഹൃദങ്ങൾ ഒരുപാട് ഉണ്ടെങ്കിലും, ആരോടും ഞാൻ അവസരങ്ങൾ ചോദിക്കാറില്ല. ഓഡിഷൻ കോളുകൾ കണ്ടാൽ അപ്ലേ ചെയ്യും എന്നതിനപ്പുറം, സൗഹൃദങ്ങളെ മിസ് യൂസ് ചെയ്യാൻ താത്പര്യമില്ല. അതിനിടയിൽ ഡയരക്ഷൻ ചെയ്യാനുള്ള ശ്രമവും നടന്നിരുന്നു. ഉമ്മയുടെ ആഗ്രഹം പോലെ ഒരു നടി ആവണം എന്നതും, എന്റെ ആഗ്രഹം പോലെ ഒരു ഡയരക്ടർ ആവണം എന്നതുമാണ് ഇപ്പോഴത്തെ ആഗ്രഹം എന്ന് അൻസിബ പറയുന്നു

പതിനഞ്ചാം വയസ്സിലാണ് ഉമ്മയുടെ കല്യാണം കഴിഞ്ഞത്, ഞങ്ങൾ 6 മക്കൾ! ആ​ഗ്രഹിച്ചത് നേടാൻ ഉമ്മയ്ക്ക് കഴിഞ്ഞില്ല, അത് എന്നിലൂടെ നേടുന്നു; അൻസിബ പറയുന്നു


പക്വതയുടെ കാര്യം, എനിക്ക് മൂത്തത് ഒരു സഹോദരനാണ്, താഴെ നാല് സഹോദരങ്ങൾ ഉണ്ട്. ചെറുപ്പം മുതലേ അവരെയൊക്കെ നോക്കിയത് ഞാനാണ്. മൂത്ത പെൺകുട്ടി എന്ന സ്ഥാനം ഉമ്മയ്ക്ക് സമമായി, അതുകൊണ്ട് തന്നെ ചെറിയ പ്രായത്തിലേ ആ പക്വത ഉണ്ടായിരുന്നു എന്നാണ് അൻസിബ പറഞ്ഞത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article