പതിനാറ് കിലോ മൂന്ന് മാസം കൊണ്ട് കുറച്ചത് എങ്ങനെയാണ്? ഇഞ്ചക്ഷന്റെ റിസള്‍ട്ട് മാത്രമാണോ?

2 weeks ago 6
ശരീര ഭാരം കുറയ്ക്കാനായി പല തരത്തിലുള്ള ട്രീറ്റ്‌മെന്റുകളും എടുക്കുന്നവരുണ്ട്. എന്നാല്‍ അതിനെ കുറിച്ച് തുറന്ന് പറയാന്‍ പലര്‍ക്കും മടിയാണ്. എന്നാല്‍ താന്‍ ട്രീറ്റ്‌മെന്റ് എടുത്തു, അതിന്റെ ഭാഗമായി ഇഞ്ചക്ഷനും എടുത്തു എന്ന് സൗഭാഗ്യ വെങ്കിടേഷ് നേരത്തെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

മൂന്ന് മാസം മുന്‍പാണ് സൗഭാഗ്യയുടെ വെയിറ്റ് ലോസ് ജേര്‍ണി ആരംഭിച്ചത്. അന്ന് എന്തുകൊണ്ട് താന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നു എന്ന കാര്യവും സൗഭാഗ്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു എളുപ്പവഴി എന്ന നിലയിലല്ല സൗഭാഗ്യ ഇഞ്ചക്ഷനിലേക്ക് പോയത്, തന്നാലാവും വിധം ശ്രമിച്ചിട്ടും തടി കുറയാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത്.

Also Read: പൊന്ന് കൊണ്ട് മൂടിയില്ല, കോടികള്‍ ചെലവാക്കിയില്ല; ഖുശ്ബുവിന്റെ മകളുടെ വിവാഹം നടന്നതെങ്ങനെ?

പ്രൊഫഷണലി ഡാന്‍സര്‍ ആയ സൗഭാഗ്യ നിരന്തരം ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു, അതല്ലാതെയുള്ള വര്‍ക്കൗട്ടും വീട്ടിലെ ജോലികളും ചെയ്യുന്നുണ്ട്. വീട്ടിലെ ജോലി എന്നാല്‍ ഒരുപാട് പെറ്റ്‌സിനെ വളര്‍ത്തുന്ന ആളാണ് സൗഭാഗ്യ. ഒരു നേരം പോലും റസ്റ്റ് എടുക്കാതെ അതൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ല. മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളും വണ്ണം കൂടുതലായതിനാല്‍ നേരിട്ടതോടെയാണ് അവസാനം ഇഞ്ചക്ഷനിലേക്ക് എത്തിയത്.

Also Read: അച്ഛന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും എന്റെ ജീവിതത്തിലെ അത്ഭുതമാണ് നീ, ഇതില്‍ കൂടുതലൊന്നും എനിക്ക് വേണ്ട എന്ന് ആര്യ

എന്നാല്‍ വെറും ഇഞ്ചക്ഷന്‍ കൊണ്ട് മാത്രമല്ല ഇപ്പോള്‍ സൗഭാഗ്യ പതിനാറ് കിലോയോളം കുറച്ചത്. കൃത്യമായ വായായമവും ഡയറ്റും എല്ലാം ഞാന്‍ പാലിച്ചിരുന്നു എന്നും, മൂന്ന് മാസം എടുത്താണ് പതിനാറ് കിലോ കുറച്ചു കൊണ്ട് വന്നത് എന്നും സൗഭാഗ്യ പറഞ്ഞു.


Also Read: വിജയ്‌യെ അടുത്ത് കാണാന്‍ മകന്‍ സഞ്ജയ്‌യെ തട്ടിക്കൊണ്ടുപോയ കടുത്ത ആരാധകര്‍; വൈറലാവുന്ന വീഡിയോ


ഭര്‍ത്താവയ അര്‍ജുന്‍ ഇഞ്ചക്ഷന്‍ എടുത്തിട്ടില്ല. അങ്ങനെ എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല ഇഞ്ചക്ഷന്‍ എന്ന് സൌഭാഗ്യ പറയുന്നു. ചില ബ്ലഡ് ടെസ്റ്റുകള്‍ എല്ലാം നടത്തേണ്ടതുണ്ട്, അതൊക്കെ ഓകെയായാല്‍ മാത്രമാണ് ഇഞ്ചക്ഷന്‍ എടുക്കാന്‍ കഴിയുന്നത്. നിലവില്‍ അര്‍ജുനേട്ടന്‍ അതിലേക്ക് എത്തിയിട്ടില്ല, അതിനുള്ള ശ്രമത്തിലാണ് എന്നാണ് സൗഭാഗ്യ പറഞ്ഞത്‌.
Read Entire Article