Authored by: അശ്വിനി പി|Samayam Malayalam•13 Aug 2025, 2:28 pm
2011 ൽ പെർഫക്ട് ഗെയിമിങ് എന്ന സിനിമിൽ തുടങ്ങിയതാണ് പാർക്ക് സിയോ ജൂണിന്റെ അരങ്ങേറ്റം. ഇന്ന് പതിനാല് വർഷം പൂർത്തിയാവുന്നു ആ യാത്ര
പാർക്ക് സിയോ ജൂൺ തന്റെ സിനിമാ ജീവിതത്തിൽ ഇതുവരെയുള്ള യാത്രയുടെ 20 ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പാർക്ക് സിയോ ജൂണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചില ലൊക്കേഷൻ ചിത്രങ്ങളും, പോസ്റ്ററുകളും അടക്കം, ഒരു നടന് ഏറ്റവും ആവശ്യമായ ശരീരം എത്രത്തോളം കഷ്ടപ്പെട്ട് നിലനിർത്തുന്നു എന്ന് കാണിക്കുന്ന വർക്കൗട്ട് വീഡിയോ ഉൾപ്പടെ ഇതിൽ പെടുന്നു.
Also Read: വിവാഹ മോചനത്തെ കുറിച്ചും, കാൻസർ രോഗത്തെ അതിജീവിച്ചതിനെ കുറിച്ചും ഇപ്പോൾ തുറന്ന് പറയാനുള്ള കാരണം; ജ്യുവൽ മേരി വ്യക്തമാക്കുന്നുഅരങ്ങേറ്റം കുറിച്ചിട്ട് പതിനാല് വർഷങ്ങൾ പൂർത്തിയാക്കുന്നു. അന്ന് ഞാൻ വളരെ ചെറുപ്പമാണ്. ഇപ്പോൾ വളർന്നുകൊണ്ടിരിയ്ക്കുന്നു. ഭാവിയിൽ കൂടുതൽ വിജയം കീഴടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു- എന്നാണ് പോസ്റ്റിനൊപ്പം പാർക്ക് സിയോ ജൂൺ കുറിച്ചത്. ആശംസകളും അഭിനന്ദനങ്ങളുമായി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
Also Read: അധികമാർക്കും അനീഷിനെ പരിചയം ഉണ്ടാകില്ല! എനിക്ക് അദ്ദേഹത്തെ പേഴ്സണലി അറിയാം; അനീഷിനെ കുറിച്ച് ലക്ഷ്മി നക്ഷത്ര
2011 ൽ പെർഫക്ട് ഗെയിം എന്ന കൊറിയൻ സിനിമയിലൂടെയായിരുന്നു പാർക്ക് സിയോ ജൂണിന്റെ അരങ്ങേറ്റം. തുടർന്ന് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും സീരീസുകളിലും അഭിനയിച്ചു. ഫൈറ്റ് ഫോർ മൈ വേ, മിഡ്നൈറ്റ് റണ്ണർ, എ വിട്ച്ചസ് ലവ്, കിൽമി ഹീൽ മി ഷി വാസ് പ്രിറ്റി, വാട്ട്സ് റോങ് വിക്ക് സെക്രട്ടറി കിം, , പോസ്റ്റ്സ് ഓഫ് ഗോൾഡ് തുടങ്ങിയ സിനിമകളിലെയും സീരീസുകളിലെയും എല്ലാം അഭിനയം ശ്രദ്ധേയമായിരുന്നു. 2013 ൽ ദ മാർവെൽസ് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് സിനിമയിലും പാർക്ക് സിയോ ജൂൺ അഭിയിച്ചു.
Australia News: ഓസ്‌ട്രേലിയൻ Government Promises Break? സംഭവങ്ങൾ വെളിപ്പെടുത്തുന്നു
ഈ യാത്രയുടെ പതിനാല് വർഷങ്ങൾ കേക്ക് മുറിച്ചും, പണം ഡൊണേറ്റ് ചെയ്തും നടൻ ആഘോഷിച്ചു. ബിടിഎസ് താരം ജങ്കൂക്കിന്റെ സോളോ സോങ് ആയ സ്റ്റിൽ വിത്ത് യു എന്ന പാട്ട് ആസ്വദിച്ചുകൊണ്ടാണ് സെലിബ്രേഷൻ അവസാനിപ്പിച്ചത് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പാർക്ക് സിയോ ജൂൺ അറിയിച്ചു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·