പതിനെട്ടിൽ തൊട്ടു കളി വേണ്ട; മുകേഷ് കുമാറിനെതിരേ വാളെടുത്ത് കോലി ആരാധകർ

7 months ago 7

01 June 2025, 08:41 PM IST

kohli mukesh kumar jersey

വിരാട് കോലി, | AFP, മുകേഷ് കുമാർ | X.com/@WoKyaHotaHai

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റിൽ വിരാട് കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ പേസര്‍ മുകേഷ് കുമാറിന് വിമര്‍ശനം. കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ മുകേഷ് കുമാറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ താരത്തിനെതിരേ രംഗത്തെത്തി. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഇന്ത്യ എയ്ക്കായി 18-ാം നമ്പര്‍ ജേഴ്‌സി ധരിച്ചിരിക്കുന്ന മുകേഷിന്റെ ചിത്രം പുറത്തുവന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ചിത്രം പങ്കുവെച്ചുകൊണ്ട് പലരും താരത്തിനെതിരേ രംഗത്തെത്തി. അതേസമയം ബിസിസിഐക്കുനേരെയും വിമര്‍ശനങ്ങളുയര്‍ന്നു. ബിസിസിഐ കോലിയെ അപമാനിച്ചെന്ന് ആരാധകര്‍ ആരോപിച്ചു.

സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 10-ാം നമ്പര്‍ ജേഴ്‌സിയും മഹേന്ദ്രസിങ് ധോനിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയും വിരമിച്ചതുപോലെ കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയും ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേരത്തേ 49-ാം നമ്പര്‍ ജേഴ്‌സിയാണ് മുകേഷ് കുമാര്‍ ധരിച്ചിരുന്നത്. താരത്തിന് 18-ാം നമ്പര്‍ ജേഴ്‌സി താത്കാലികമായി മാത്രം കൈമാറിയതാണോ എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്.

ഇന്ത്യ-എയും ഇംഗ്ലണ്ട് ലയണ്‍സും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. കരുണ്‍ നായരുടെ ഇരട്ട സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ എ ആദ്യ ഇന്നിങ്‌സില്‍ 557 റണ്‍സെടുത്തു. ഇംഗ്ലണ്ട് ലയണ്‍സ് മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ 413-5 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാര്‍ ഇന്ത്യ എ യ്ക്കായി തിളങ്ങി.

Content Highlights: Mukesh Kumar wearing Virat Kohlis No 18 jersey successful England disapproval fans

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article