പതിവു ശൈലി വിട്ട് വിരാട് കോലി, മത്സരശേഷം മുന്നറിയിപ്പ്, ഇന്ത്യയ്ക്കു തലവേദനയായി പേസർമാർ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: September 30, 2026 08:52 AM IST

1 minute Read

Virat Kohli
സെഞ്ചറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം. ചിത്രം∙ മനോജ് ചേമഞ്ചേരി, മനോരമ

ഗുവാഹത്തി ∙ കാര്യവട്ടത്തെ കമ്പക്കെട്ടിനു തുടർച്ചയായി ഗുവാഹത്തിയിലും വിജയകഥ കുറിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. വെസ്റ്റിൻഡീസിനെതിരായ 3 ഏകദിനങ്ങളുടെ പരമ്പരയിലെ 2–ാം മത്സരം ഇന്ന്. തിരുവനന്തപുരത്ത് 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാൽ പരമ്പര ഉറപ്പാക്കാം. മറുവശത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടും ആദ്യ മത്സരത്തിലേറ്റ ദയനീയ തോൽവി വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിനെയും സംഘത്തെയും വേട്ടയാടുന്നുണ്ട്. ഗുവാഹത്തി ബർസാപാര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

What you should work next

തുടരാൻ കോലി

ആദ്യ ഏകദിനത്തിൽ 88 പന്തിൽ പുറത്താകാതെ 139 റൺസുമായി തകർത്തടിച്ച്, ടീമിനെ വിജയത്തിലെത്തിച്ച വിരാട് കോലി തന്നെയാണ് ഇന്നും ശ്രദ്ധാകേന്ദ്രം. കാര്യവട്ടത്ത് സെഞ്ചറി നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച ഫോമിലാണ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 132 പന്തിൽ നേടിയ 151 റൺസായിരുന്നു ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്കു കടക്കുന്ന തന്റെ പതിവുശൈലി ഉപേക്ഷിച്ച്, തുടക്കം മുതൽ ബൗണ്ടറികൾ നേടി റൺനിരക്ക് ഉയർത്തുന്ന കോലിയെയാണ് കാര്യവട്ടത്ത് കണ്ടത്. ഇനിയങ്ങോട്ട് താൻ ഈ ശൈലിയിലാകും തുടരുകയെന്ന സൂചനയും മത്സരശേഷം കോലി നൽകി.

രോഹിത്തിന് പ്രതീക്ഷ

ഒന്നാം ഏകദിനത്തിൽ 35 പന്തിൽ 32 റൺസുമായി നന്നായിത്തുടങ്ങിയെങ്കിലും മുന്നോട്ടുപോകാൻ സാധിക്കാതിരുന്നതിന്റെ നിരാശ രോഹിത് ശർമയ്ക്കുണ്ട്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനായി തയാറെടുക്കുന്ന രോഹിത്തിന് ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാൻ വിൻഡീസ് പരമ്പരയിൽ റൺ കണ്ടെത്തിയേ മതിയാകൂ.

What you should work next

ബോളിങ് ആശങ്ക

സ്പിന്നർ കുൽദീപ് യാദവിന്റെ തകർപ്പൻ സ്പെല്ലായിരുന്നു ആദ്യ മത്സരത്തിൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. എന്നാൽ പേസ് ബോളർമാർ ഒന്നാകെ നിരാശപ്പെടുത്തിയത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രധാന പേസർ പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റ് നേടിയെങ്കിലും 10 ഓവറിൽ വിട്ടുനൽകിയത് 60 റൺസ്. സഹ പേസർ ഗുർനൂർ ബ്രാറും 10 ഓവറിൽ 60 റൺസ് വഴങ്ങി. മൂന്നാം പേസർ നിതീഷ് കുമാർ റെഡ്ഡി 5 ഓവറിൽ വഴങ്ങിയതു 45 റൺസും. ആദ്യ മത്സരത്തിൽ പുറത്തിരുന്ന സീനിയർ പേസർ മുഹമ്മദ് സിറാജ് തിരിച്ചെത്തിയേക്കും.

പൊരുതാൻ വിൻഡീസ്

ഒരു സെഞ്ചറിയും രണ്ട് അർധ സെഞ്ചറിയുമായി ബാറ്റർമാർ തിളങ്ങിയിട്ടും ബോളർമാരുടെ ദയനീയ പ്രകടനമായിരുന്നു ഒന്നാം ഏകദിനത്തിൽ വിൻഡീസിനു തിരിച്ചടിയായത്. അൽസരി ജോസഫ് ഉൾപ്പെടെയുള്ള പേസർമാർ നിരാശപ്പെടുത്തിയപ്പോൾ റോസ്ടൻ ചെയ്സ്– ഗുഡകേഷ് മോട്ടി സ്പിൻ ജോടിക്കും താളം കണ്ടെത്താനായില്ല. ആദ്യ മത്സരത്തിൽ സെഞ്ചറി നേടിയ ജസ്റ്റിൻ ഗ്രീവ്സ് പരുക്കുമൂലം പരമ്പരയിൽനിന്ന് പുറത്തായത് വിൻഡീസിന് തിരച്ചടിയാണ്.

English Summary:

India aims to unafraid the ODI bid against West Indies by winning the 2nd lucifer contiguous successful Guwahati. Following their ascendant 8-wicket triumph successful the archetypal lucifer astatine Thiruvananthapuram, the Indian team, led by prima performers Virat Kohli and Shubman Gill, is successful beardown form.

Read Entire Article