അക്ഷര ഹാസൻതന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ അക്ഷര ഹാസന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഞാന്‍ പത്താം ക്ലാസ് പരാജയപ്പെട്ട ആളാണ്, ശ്രമിച്ചു പക്ഷേ കിട്ടിയില്ല. അതില്‍ തെറ്റൊന്നുമില്ല, ചിലര്‍ക്ക് പഠിക്കാന്‍ പറ്റും ചിലര്‍ക്ക് അതില്‍ കഴിവുണ്ടായിരിക്കില്ല, എനിക്ക് കഴിവില്ല എന്നാണ് അക്ഷര പറയുന്നത്.
Also Read: കാന്‍സര്‍ ആയിരുന്നു, വേദനകളില്ലാത്ത ലോകത്തേക്ക് അവന് പോയി! എനിക്കിത് താങ്ങാന്‍ കഴിയുന്നില്ല; സിദ്ധാര്‍ത്ഥിന് കണ്ണീരോടെ വിടചെറുപ്പം മുതലേ അച്ഛനും അമ്മയും ഞങ്ങളെ പഠിപ്പിച്ചത് സ്കൂള്‍ വിദ്യാഭ്യാസമാണ് എല്ലാം എന്ന് കരുതേണ്ടതില്ല എന്നാണ്. ജീവിതത്തില്‍ എന്ത് കാര്യവും ഒറ്റയ്ക്ക് ചെയ്യാനും, പഠിക്കാനുമാണ് അവര്‍ പരിശീലിപ്പിച്ചത്. ഡാന്‍സിലും ഫുട്ബോളിലും എല്ലാമായിരുന്നു ചെറുപ്പത്തിലേ എനിക്ക് താത്പര്യം. എന്തിനും അച്ഛന്റെയും അമ്മയുടെയും സഹായത്തിന് കാത്തിരിക്കരുത്, സ്വന്തമായി ചെയ്യാനെങ്കിലും ശ്രമിക്കണം. അതിനാണ് ഓരോരുത്തര്‍ക്കും തലച്ചോര്‍ നല്‍കിയിരിക്കുന്നത്. സാധിക്കുന്നില്ല എങ്കില്‍ അപ്പോള്‍ നമുക്ക് നോക്കാം എന്നാണ് പറഞ്ഞത്.
എന്നെ സംബന്ധിച്ച് പതിനെട്ട് വയസ്സ് കഴിഞ്ഞപ്പോള്‍ മുതല്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണം, അച്ഛനെയും അമ്മയെയും ആശ്രയിക്കരുത് എന്നായിരുന്നു. പക്ഷേ ഞാന്‍ ഹൈസ്കൂള്‍ ഡ്രോപ് ഔട്ട് ആണ്. പത്താം ക്ലാസ് പരീക്ഷ തോറ്റു. ഞാന്‍ വീണ്ടും ശ്രമിച്ചു, അപ്പോഴും തോറ്റു. എന്തൊരു ബുദ്ധിയില്ലാത്തവളാണ് ഞാന്‍, എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന് അന്ന് ചിന്തിച്ചിരുന്നു. പക്ഷേ അത് സാരമില്ല, ചിലര്‍ക്ക് പഠനത്തില്‍ കഴിവുണ്ടായിരിക്കില്ല, എനിക്ക് കഴിവില്ല.
എന്ന് കരുതി വീട്ടില്‍ വെറുതേ ഇരിക്കാനല്ലായിരുന്നു എന്റെ തീരുമാനം. തുടര്‍ന്ന് പഠിക്കണം, അതും ഡാന്‍സിനെ കുറിച്ച്. എനിക്ക് ഡാന്‍സര്‍ ആവണം, അതിന്റെ കോഴ്സ് സിങ്കപ്പൂരിലുണ്ട് എന്നറിഞ്ഞു. പക്ഷേ പത്താം ക്ലാസ് പരീക്ഷ തോറ്റ ആള്‍ക്ക് തുടര്‍ന്ന് പഠിക്കാനാവുമോ എന്നായിരുന്നു അച്ഛന്റെ സംശയം. പക്ഷേ അവിടെ ഒരു പരീക്ഷയുണ്ട്, സിഎസ്ടിഡി എന്ന സിലബസ് എക്സാം പാസായാല്‍ അവിടെ അഡ്മിഷന് കിട്ടും. ആ പരീക്ഷയെഴുതിയാണ് സിങ്കപ്പൂര്‍ ഡാന്‍സ് സ്കൂളില്‍ ചേര്‍ന്ന് പഠിച്ചത്- അക്ഷര ഹാസന് പറഞ്ഞു.






English (US) ·