Authored by: ഋതു നായർ|Samayam Malayalam•20 Aug 2025, 4:22 pm
നൃത്തം ചെയ്യുന്ന ഡയമണ്ട് ബോൾസ്. വൈറ്റ് ഗോൾഡിലും റോസ് ഗോൾഡിലും തീർത്ത ഡയൽ എന്നുവേണ്ട ഏറെ വിശേഷണങ്ങൾ ഉള്ള വാച്ചസ്. ഒരു ശരാശരി മനുഷ്യന് ആയുസ്സിൽ സെറ്റിൽ അവനുള്ള പണം ഒരു വാച്ചിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പക്ഷം
അമാൽ ദുൽഖർ(ഫോട്ടോസ്- Samayam Malayalam)ലാലേട്ടന്റെ വാച്ചുകളോടുള്ള ഇഷ്ടം മിക്ക ആരാധകർക്കും അറിയുന്നതാണ്. കോടികൾ മൂല്യമുള്ള വാച്ചുകൾ ഉണ്ട് അദ്ദേഹത്തിന്റെ ഷോകേസിൽ.
ALSO READ: ഗ്ലാസ് പോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയുടെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ, വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കണം?
മിക്ക സിനിമ പ്രമോഷനും പൊതു പരിപാടികളിലും പങ്കെടുടുക്കാൻ എത്തുമ്പോൾ വെറൈറ്റി ടൈപ്പ് വാച്ചുകൾ ആണ് ലാലേട്ടൻ ധരിക്കുന്നത്. അതിൽ ഈ കഴിഞ്ഞ ദിവസം കോഴിക്കോട് വിൻസ്‌മേരയുടെ ഉദ്‌ഘാടനത്തിനു എത്തിയപ്പോൾ ലാലേട്ടൻ ധരിച്ചത് ഇരുപത്തി അഞ്ചുലക്ഷത്തിന്റെ അടുത്ത് വിലയുള്ള വാച്ച് ആയിരുന്നു. അതിനുമുൻപ് മുഖ്യമന്ത്രിയും ആയി വേദി പങ്കിട്ട ചടങ്ങിൽ ലാലേട്ടൻ ധരിച്ചത് പതിനാലു ലക്ഷത്തിന്റെ വിലയുള്ള വാച്ചും.
ലാലേട്ടനെ പോലെ വാച്ചുകളുടെ കാര്യത്തിൽ ഭ്രമം ഉള്ള നിരവധി സെലിബ്രിറ്റികൾ ഉണ്ട്. ഇപ്പോൾ ഫഹദ് ഫാസിലും ദുൽഖർ സൽമാന്റെ ഭാര്യ അമാലും നസ്രിയ ഫഹദും ധരിച്ച വാച്ചിന്റെ വില നോക്കാം.
ALSO REDA: ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ച നിമിഷങ്ങൾ! ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു! ഇനി മടങ്ങിവരവാണ്; എന്റെ ഇച്ചാക്കയുടെ മടങ്ങിവരവ്
ഈ കഴിഞ്ഞ ദിവസം അമാലിന്റെ വാച്ചിന്റെ വിശേഷങ്ങൾ പങ്കുവച്ചത് എഫിൻ ആയിരുന്നു എഴുപത്തിനാല് ലക്ഷത്തിന്റെ വാച്ച് ആയിരുന്നു അമാൽ ധരിച്ചത്. ഫോണിന്റെ കാര്യത്തിൽ അത്ര ശ്രദ്ധാലു അല്ല ഫഹദ് എങ്കിലും വാച്ചിന്റെ കാര്യത്തിൽ അത്യാവശ്യം പോഷ് ആണ് താരം. പേളി മാണിയുടെ ചാനലിൽ അഭിമുഖത്തിന് എത്തിയപ്പോൾ ആണ് ഫാഫയുടെ വാച്ച് ശ്രദ്ധിക്കപ്പെടുന്നത്.പതിനേഴു ലക്ഷത്തിന്റെ വാച്ച് ആയിരുന്നു അദ്ദേഹം ധരിച്ചത്.





English (US) ·