Published: October 07, 2025 07:05 AM IST Updated: October 07, 2025 09:05 AM IST
1 minute Read
കൊളംബോ∙ സ്ഥിരതയോടെ പന്തെറിയുകയും ടീമിന്റെ വിജയത്തിനു വേണ്ടി പ്രയത്നിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ വനിതാ ക്രിക്കറ്റർ ക്രാന്തി ഗൗഡ്. ഐസിസി വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിനു പിന്നാലെയായിരുന്നു ഇരുപത്തിരണ്ടുകാരി പേസറുടെ പ്രതികരണം.
‘സ്ഥിരതയാർന്ന പ്രകടനമാണ് ഒരു പേസ് ബോളറുടെ പ്രധാന ആയുധം എന്നാണ് എന്റെ വിശ്വാസം. പ്രകടനത്തിൽ സ്ഥിരത കൊണ്ടുവരാനാണ് എല്ലാ തവണയും ശ്രമിക്കാറുള്ളത്. ഇന്ത്യയ്ക്കായുള്ള എന്റെ അരങ്ങേറ്റ മത്സരം ശ്രീലങ്കയിൽ വച്ചായിരുന്നു. ഇതേ വേദിയിൽ ലോകകപ്പ് മത്സരം കളിക്കാനും പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. പ്രകടനം മെച്ചപ്പെടുത്തുന്നതോടൊപ്പം പന്തിന്റെ വേഗം വർധിപ്പിക്കാനാണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. വൈകാതെ ഞാൻ അതു നേടിയെടുക്കും’– മധ്യപ്രദേശ് സ്വദേശിനിയായ ക്രാന്തി പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനെ 43 ഓവറിൽ 159 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 88 റൺസ് ജയം പിടിച്ചെടുത്തു. 10 ഓവറിൽ 20 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രാന്തിയുടെ പ്രകടനമാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്.
English Summary:








English (US) ·