22 June 2025, 06:08 PM IST

Photo: AFP
ലീഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ ഓണ്‍ഫീല്‍ഡ് അമ്പയറുമായി ഉടക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. മോശമായ പന്ത് മാറ്റണമെന്ന ഋഷഭിന്റെ ആവശ്യം അമ്പയര്‍ അംഗീകരിക്കാതിരുന്നതോടെയാണ് താരം പ്രതിഷേധിച്ചത്.
മൂന്നാം ദിവസത്തെ ഒന്നാം സെഷനില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 61-ാം ഓവറിനിടെയായിരുന്നു സംഭവം. ഹാരി ബ്രൂക്കും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സുമായിരുന്നു ഈ സമയം ക്രീസില്‍. ഡ്യൂക്ക്‌സ് പന്താണ് മത്സരത്തിന് ഉപയോഗിക്കുന്നത്. പന്തുമായി അമ്പയറുടെ അടുത്തെത്തിയ ഋഷഭ്, പന്ത് മോശമായെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പന്തിന്റെ അവസ്ഥ അളക്കുന്ന ഉപകരണത്തിലൂടെ പന്ത് കടത്തിവിട്ട ഫീല്‍ഡ് അമ്പയര്‍ ഋഷഭിന്റെ ആവശ്യം നിരാകരിച്ചു.
ഒന്നുകൂടി ശരിക്ക് നോക്കാന്‍ ഋഷഭ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്ന അമ്പയര്‍, പന്ത് ഋഷഭിന് തിരികെ നല്‍കി. എന്നാല്‍ പന്ത് മാറ്റിത്തരാന്‍ അമ്പയര്‍ വിസമ്മതിച്ചതില്‍ കുപിതനായ ഋഷഭ്, കൈയിലിരുന്ന പന്ത് വലിച്ചെറിയുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിന്നീട് ജസ്പ്രീത് ബുംറ എത്തി അമ്പയറോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതും കാണാമായിരുന്നു.
Content Highlights: Rishabh Pant angrily protested an umpire`s refusal to alteration the shot during the India-England Test








English (US) ·