പബ്ലിക്കിന്റെ മുന്നില്‍ വരുമ്പോള്‍ നല്ല വേഷം ധരിക്കണം, വസ്ത്ര സ്വാതന്ത്ര്യം എന്നാല്‍ എന്ത് വൃത്തികേടും ആവാം എന്നല്ല; ഇന്ദ്രജ പറയുന്നു

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam11 Feb 2026, 2:43 p.m. IST

വീട്ടില്‍ ഇടുന്ന വസ്ത്രം ധരിച്ച് പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത്, എത്രയൊക്കെയായാലും സാമൂഹ്യ മാനദണ്ഡങ്ങള്‍ പാലിക്കണം എന്നാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച ഇന്ദ്രജ പറയുന്നത്

indrajaഇന്ദ്രജ
ഇപ്പോഴത്തെ ആളുകളുടെ വസ്ത്രധാരണത്തെ കുറുച്ച് ആരെങ്കിലും മോശമായി സംസാരിച്ചാല്‍ അത് ഞങ്ങളുടെ വസ്ത്രധാരണ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ്, പറയുന്നവരെ കുറ്റക്കാരാക്കുന്നതാണ് സമൂഹം. എന്നാല്‍ നടി ഇന്ദ്രജ അതിനെ ഭയപ്പെടുന്നില്ല. ക്രോണിക് ബാച്ചിലര്‍, ഉസ്താദ്, ഇന്റിപെന്റന്‍സ് പോലുള്ള നിരവദി മലയാള സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടി വസ്ത്രം ധാരണത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറയുന്നു.

പൊതു ഇടങ്ങളില്‍ മാന്യമല്ലാത്തതും, വിചിത്രവുമായ വസ്ത്ര ധരിക്കുന്നതിനോട് തനിക്കൊട്ടും യോജിപ്പില്ല എന്നാണ് ഇന്ദ്രജ പറയുന്നത്. എന്ത് സന്ദേശമാണ് അത്തരം വസ്ത്രധാരണത്തിലൂടെ ആളുകള്‍ കൈമാറുന്നത് എന്നാണ് നടിയുടെ ചോദ്യം. മാത്രമല്ല, സമൂഹം പലപ്പോഴും എന്ത് കാണുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രതികരിക്കുന്നത് എന്നും ഇന്ദ്രജ പറയുന്നു.

Also Read: രവി എന്നെ പൂര്‍ണമായും മാറ്റിക്കളഞ്ഞു, പ്രണയത്തിനല്ലാതെ മറ്റൊന്നിനും അത് സാധിക്കില്ല എന്ന് കെനിഷാ ഫ്രാന്‍സിസ്

എന്നെ ജഡ്ജ് ചെയ്യരുത്, എന്റെ തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യരുത് എന്നൊക്കെ പറയുന്നത് ഒരിക്കലുമൊരു ജസ്റ്റിഫിക്കേഷനല്ല. വ്യക്തിസ്വാതന്ത്ര്യം കാര്യമായ ഒന്ന് തന്നെയാണ്, എന്ന് കരുതി പൊതു സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴോ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴോ വീട്ടില്‍ നിന്ന് ഇടുന്ന വസ്ത്രം ധരിക്കുന്നത് ശരിയല്ല, സാമൂഹിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഇന്ദ്രജ പറയുന്നത്

ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ ഫോട്ടോകള്‍ പങ്കുവച്ച്, പ്രത്യേകിച്ചും സെലിബ്രിറ്റികള്‍ അഭിപ്രായങ്ങളും റിയാക്ഷനും സ്വീകരിക്കുകയാണ്. വളരെ ബോള്‍ഡ് ആയതും, തുറന്നുകാട്ടുന്നതുമായ വസ്ത്രം ധരിക്കുന്നത് തീര്‍ത്തും പേഴ്‌സണല്‍ ചോയിസ് തന്നെയാണ്. പക്ഷെ അത് സ്വകാര്യ ഇടത്തില്‍ മാത്രം, പൊതു ഇടങ്ങളിലല്ല. അങ്ങനെ പൊതു ഇടങ്ങളില്‍ ഫോട്ടോ പങ്കുവയ്ക്കുന്നവര്‍ അതിന്റെ അനന്തരഫലമായ മോസം കമന്റുകളും വിമര്‍ശനങ്ങളും എല്ലാം കേള്‍ക്കാന്‍ ബാധ്യസ്ഥരുമാണ്.


ഡ്രസ്സിങ് എന്നത് എപ്പോഴും സ്‌റ്റൈലിഷും ട്രെന്റിങും ആയിരിക്കണം, പക്ഷേ അതൊരിക്കലും കാണുന്നവരെ അണ്‍കംഫര്‍ട്ടബിള്‍ ആക്കുന്ന തരത്തില്‍ ആയിരിക്കരുത്. തീര്‍ച്ചയായും അത്തരം കാര്യങ്ങളില്‍ സെലിബ്രിറ്റികള്‍ അമിതശ്രദ്ധ നല്‍കേണ്ടത് തന്നെയാണ്. ജനങ്ങള്‍, പ്രത്യേകിച്ചും തങ്ങളുടെ ആരാധകര്‍ അത് അന്തമായി ഫോളോ ചെയ്യുന്നുണ്ട് എന്ന് തിരിച്ചറിയുക. അത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് ഇന്ദ്രജ പറഞ്ഞത്. നടിയുടെ ഈ തുറന്ന് പറച്ചിലിനെ പ്രശംസിച്ചും വിമര്‍ശിച്ചും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article