പബ്ലിസിറ്റിയ്ക്ക് വേണ്ടി ബ്രേക്കപ് ആയി എന്ന് പറഞ്ഞ നടന്, ഇപ്പോള്‍ ശരിക്കും എന്‍ഗേജ്‌മെന്റ് ആയോ?

5 days ago 2
മാസ്റ്റര്‍, കൈതി, ഗുഡ് ബാഡ് അഗ്ലി പോലുള്ള സിനിമകളിലൂടെ ഇപ്പോള്‍ തമിഴകത്ത് സജീമായിക്കൊണ്ടിരിയ്ക്കുകയാണ് നടന്‍ അര്‍ജുന്‍ ദാസ് . താരത്തിന്റെ വിവാഹ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് താന്‍ പ്രണയത്തിലായിരുന്നു എന്നും ബ്രേക്കപ് ആയി എന്നും പറഞ്ഞ് അര്‍ജുന്‍ ദാസ് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെ ആരാണ് പെണ്‍കുട്ടി എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ പിന്നീടാണ് അതിനൊരു സ്ഥിരീകരണം വന്നത്, പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു ആ പോസ്റ്റ് എന്ന്.

Also Read: കല്യാണ ദിവസമാണ് ഞങ്ങള്‍ നേരില്‍, അടുത്ത് കണ്ടത്; പ്രണയ വിവാഹത്തെ കുറിച്ച് ദര്‍ശന രാജേന്ദ്രന്റെ അമ്മ

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് നടന്റെ എന്‍ഗേജ്‌മെന്റ് വാര്‍ത്തകളാണ്. ഈ ആഴ്ച അര്‍ജുന്‍ ദാസിന്റെ വിവാഹ നിശ്ചയമാണ് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്വകാര്യമായിട്ടാണ് വിവാഹ നിശ്ചയം നടക്കുന്നത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി ആരാണെന്നോ എന്താണെന്നോ പുറത്തുവിട്ടരുന്നില്ല.

എന്നാല്‍ പ്രചരിയ്ക്കുന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നാണ് അര്‍ജുന്‍ ദാസുമായി ബന്ധപ്പെട്ട വൃത്തം വ്യക്തമാക്കുന്നത്. നിലവില്‍ ഉടനെ വിവാഹം കഴിച്ച് സെറ്റില്‍ഡ് ആവാനുള്ള പ്ലാനൊന്നും അര്‍ജുന് ഇല്ലത്രെ, കരിയറിനാണ് മുഴുവന്‍ ഫോക്കസും നല്‍കിയിരിക്കുന്നത്. അത്തരമൊരു പ്ലാനുണ്ടെങ്കില്‍ നേരിട്ട് അറിയിക്കും എന്നാണ് അര്‍ജുന്‍ ദാസ് പറഞ്ഞിരിയ്ക്കുന്നത്.

Also Read: ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കിയതല്ല, കണ്ണ് കൊണ്ട് കണ്ടതാണ് പറഞ്ഞത്; ജയം രവി - ആര്‍തി വിഷയത്തില്‍ ഖുശ്ബു


പ്രഭു സോളമന്‍ സംവിധാനം ചെയ്ത കുംകി 2 എന്ന ചിത്രമാണ് ഏറ്റവുമൊടുവിലായി അര്‍ജുന്‍ ദാസിന്റേതായി പുറത്തിറങ്ങിയത്. ചിത്രം ആദ്യ ഭാഗത്തിന്റെ അത്രയും ശ്രദ്ധ നേടിയിട്ടില്ല. ഇനി ഹാരിഷ് ദുരൈരാജ് സംവിധാനം ചെയ്യുന്ന കോണ്‍ സിറ്റിയാണ് അര്‍ജുന്റെ പുതിയ സിനിമ. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. വണ്‍സ് മോര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങും അര്‍ജുന്‍ പൂര്‍ത്തിയാക്കി.
Read Entire Article