പയ്യന്നൂര്‍ കോളേജിന്റെ ഓര്‍മ്മകളുമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഗാനം 'മധുരനൊമ്പരം' ശ്രദ്ധേയമാകുന്നു

8 months ago 9

04 May 2025, 10:41 AM IST

madhuranombaram-renuka-vijayakumaran

'മധുരനൊമ്പരം' പോസ്റ്റർ, രേണുകാ വിജയകുമാരൻ

ര്‍മ്മകള്‍ വിരുന്നൊരുക്കുന്ന യൗവ്വനകാലത്തിന്റെ മധുരവുമായി പ്രേക്ഷക ഹൃദയം കവര്‍ന്ന് ഓസ്‌ട്രേലിയന്‍ മലയാളികളൊരുക്കിയ ഗാനം 'മധുരനൊമ്പരം' ജനശ്രദ്ധ നേടുന്നു. സിതാരാ കൃഷ്ണകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച ഗാനം പയ്യന്നൂര്‍ കോളേജിന്റെ പഴയകാല ഓര്‍മ്മകളുടെ ഗൃഹാതുരത ഉണര്‍ത്തുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ മരുമകനും സംഗീതസംവിധായകനുമായ സാജന്‍ കെ റാം ആണ് ഗാനത്തിന് ഈണമൊരുക്കിയത്.

കഴിഞ്ഞ വേള്‍ഡ് ഡിസൈന്‍ ഡേയും വേള്‍ഡ് പിന്‍ഹോള്‍ ഫോട്ടോഗ്രാഫി ഡേയും ആയ ദിനത്തിലാണ് ഗാനം പുറത്തിറക്കിയത്. 48 മണിക്കൂറിനകം ഒരു ലക്ഷത്തിലേറെ പേരാണ് ഗാനം കണ്ടത്. അറിയപ്പെടുന്ന സാഹിത്യകാരിയും ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നിവാസിയുമായ രേണുകാ വിജയകുമാരനാണ് ഗാനത്തിന് വരികളെഴുതിയത്. ഗാനത്തിന്റെ വീഡിയോ ഡിസൈന്‍ ചെയ്തിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും രേണുകാ വിജയകുമാരന്‍ തന്നെയാണ്.

പയ്യന്നൂര്‍ കോളേജില്‍ വെച്ചാണ് ഗാനത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. സിനിമാതാരങ്ങളായ അങ്കിത് മാധവും രഞ്ജിതാമേനോനുമാണ് ഗാനരംഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിലെത്തിയത്. ഒപ്പം പയ്യന്നൂര്‍ കോളേജിലെ വിദ്യാര്‍ഥികളും നാട്ടുകാരും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു.

അജിത് പുല്ലേരിയാണ് ഗാനത്തിന്റെ ദൃശ്യസംവിധാനം. ഛായാഗ്രഹണം സന്തോഷ് അനിമ. കലാസംവിധാനം ധന്‍രാജ് മാണിയട്ട്. എഡിറ്റിങ് രതിന്‍ രാധാകൃഷ്ണന്‍. കളറിങ് ലിജു പ്രഭാകര്‍. രേണുകാ വിജയകുമാരന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.

വിവിധമേഖലകളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ധാരാളം സംഘടനകളുടെ അംഗീകാരങ്ങളും പുരസ്‌ക്കാരങ്ങളും നേടിയ വ്യക്തിയാണ് രേണുകാ വിജയകുമാരന്‍. ഇതില്‍ വിക്‌റ്റോറിയന്‍ ഗവണ്‍മെന്റും മലയാളി അസോസിയേഷന്‍ ഓഫ് വിക്‌റ്റോറിയ വിമണ്‍സ് ഫോറവും ചേര്‍ന്ന് ഒരുക്കിയ ഗസ്റ്റ് ഓഫ് ഓണര്‍ ആദരവ്
ഡാന്‍ഡിനോങ്ങ് കൗണ്‍സില്‍ മേയറില്‍ നിന്നും ഏറ്റുവാങ്ങിയതാണ് പ്രധാനപ്പെട്ട നേട്ടം.

Content Highlights: Song by Australian malayali Renuka Vijayakumaran, depicts memories of Payyannur college

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article