Published: November 03, 2026 10:38 AM IST
1 minute Read
മുംബൈ∙ ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20യിൽ ചെറിയ സ്കോറിനു പുറത്തായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഹനുമാ വിഹാരി. ഹാമിൽട്ടനിൽ 10 പന്തുകൾ നേരിട്ട സഞ്ജു നാലു റൺസ് മാത്രമെടുത്താണു പുറത്തായത്. ‘‘ഹാമിൽട്ടനിൽ തുടക്കത്തിൽ പന്തിന് നല്ല മൂവ്‌മെന്റ് ഉണ്ടായിരുന്നു. സഞ്ജു ക്രീസിൽ പിന്നിലേക്കു കയറി നിന്നാണ് കളിക്കുന്നത്. ഇത് ബോളിന് കൂടുതൽ സ്വിങ് ചെയ്യാൻ സൗകര്യമൊരുക്കുന്നു. അത്തരം സാഹചര്യത്തിൽ പന്തിന്‍റെ ലൈനിന് കുറുകെ ഷോട്ടിന് ശ്രമിക്കാൻ പാടില്ലായിരുന്നു. സഞ്ജു ഈ പരമ്പരയിലൂടനീളം സ്ഥിരതയില്ലാതെയാണു കളിച്ചത്.’’–ഹനുമാ വിഹാരി യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
What you should work next
ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് ശർമ തിളങ്ങാതെ പോകുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും, മത്സരത്തിലെ ടോസാണ് ഇന്ത്യയുടെ തോൽവിക്കു പ്രധാന കാരണമെന്നും ഹനുമാ വിഹാരി വ്യക്തമാക്കി. 67,14,18,4,4 എന്നിങ്ങനെയാണ് അഞ്ച് മത്സരങ്ങളിൽനിന്ന് മലയാളി താരം സഞ്ജു സാംസൺ നേടിയ സ്കോറുകൾ. ക്രൈസ്റ്റ്ചര്‍ച്ചിൽ അർധ സെഞ്ചറി നേടിയ സഞ്ജുവിന് പിന്നീട് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ഇതോടെയാണ് സ്ഥിരതയില്ലായ്മയുടെ പേരിൽ മലയാളി താരം വീണ്ടും പഴി കേട്ടത്.
ഇന്ത്യയ്ക്കെതിരായ അഞ്ചാം ട്വന്റി20യിൽ ഏഴു വിക്കറ്റ് വിജയമാണു കിവീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 50 പന്തിൽ 93 റൺസടിച്ച ഓപ്പണർ ടിം സെയ്ഫർട്ടാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ. 38 പന്തിൽ 65 റൺസുമായി പുറത്താകാതെനിന്ന ഗ്ലെൻ ഫിലിപ്സും ബാറ്റിങ്ങിൽ തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചാം ട്വന്റി20യിൽ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 32 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 61 റൺസും, 23 പന്തുകളിൽനിന്ന് ശ്രേയസ് അയ്യർ 50 റൺസും നേടി പുറത്തായി.
What you should work next
നമൻ ധീർ (23 പന്തിൽ 33), നിതീഷ് കുമാർ റെഡ്ഡി (17 പന്തിൽ 22) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. 10 പന്തുകൾ നേരിട്ട സഞ്ജുവിനെ ആദം മിൽനെ മിച്ചൽ ബ്രേസ്‍വെല്ലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെയെത്തിയ ഇഷാൻ കിഷനും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യയെ പിന്നീടു കരകയറ്റിയത്.
English Summary:






English (US) ·