പരസ്പര സമ്മതത്തോടെ ഒപ്പ് വച്ച് എന്നോ പിരിഞ്ഞതാണ് സംഗീതയും വിജയ് യും; സത്യങ്ങള്‍ തുറന്ന് പറഞ്ഞ് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam22 Apr 2026, 1:55 p.m. IST

കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ വിജയ് യെ മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കാന്‍ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ടതാണ്. ഒറ്റയ്ക്ക് വളരുമ്പോള്‍ മാത്രമേ കരുത്തോടെ വളരാ സാധിക്കൂ എന്നാണ് വിജയ് യുടെ അച്ഛന്റെ കാഴ്ചപ്പാട്

sac sangeethaവിജയ് - സംഗീത ബന്ധം എന്നോ പിരിഞ്ഞതാണ് എന്ന് എസ്എസി
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് ശേഷം വിജയ് ക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും വിവാദങ്ങളും ചെറുതൊന്നുമല്ല. ഒന്നിനോടും വിജയ് കാര്യമായി പ്രതികരിച്ചിട്ടില്ല. നാളെ, ഏപ്രില്‍ 23 ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചരണത്തിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ഇപ്പോഴിതാ മകന് എതിരെ ഉയര്‍ന്ന് വന്നിട്ടുള്ള എല്ലാ വിവാദങ്ങള്‍ക്കും അച്ഛന്‍ ചന്ദ്രശേഖര്‍ മറുപടി നല്‍കുന്നു.

ഇപ്പോള്‍ മകന് നേരെ നടക്കുന്നത് ക്യാരക്ടര്‍ അസാസിനേഷന്‍ ആണെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്. പെണ്ണുങ്ങളുടെ വിഷയത്തില്‍ വിവാഹ മോചനം, അച്ഛനെയും അമ്മയെയും നോക്കുന്നില്ല എന്നിങ്ങനെ വിജയ് യുടെ സ്വഭാവത്തെ കൊല്ലുന്ന തരത്തില്‍ എന്തൊക്കെ പ്രചരിപ്പിക്കാന്‍ സാധിക്കുമോ അതൊക്കെ ചെയ്യുന്നുണ്ട്. അതത്രയും വ്യക്തമായ പ്ലാനിങോടെയാണ് എന്നതും വ്യക്തമാണ്. അല്ലെങ്കില്‍ എന്നോ കഴിഞ്ഞു പോയത് ഇപ്പോള്‍ കുത്തിപ്പൊക്കിയെടുക്കില്ല.

Also Read: ജീവിതം കൈവിട്ടുപോയി, എല്ലാവരും ചതിച്ചു, 7 കോടിയോളം നഷ്ടം; പൊട്ടിക്കരഞ്ഞ് വെള്ളം സിനിമയുടെ മുരളി

വിജയ് - സംഗീത വിഷയത്തില്‍ എന്നോ പരസ്പര സമ്മതത്തോടെ ഒപ്പുവച്ച് പിരിഞ്ഞതാണ്. കൃത്യം ഇലക്ഷന്‍ സാഹചര്യത്തില്‍ തന്നെ ആ വിഷയം വീണ്ടും കുത്തിപ്പൊക്കി, അവിഹിതം ആരോപിച്ച് പുറത്തെടുത്തതിന് പിന്നില്‍ എതിര്‍കക്ഷിയുടെ പങ്കുണ്ട് എന്ന് എസ്എസി പറഞ്ഞു. അപ്പോള്‍ സംഗീതയും അതിന്റെ ഭാഗമാണോ എന്ന് ചോദിച്ചപ്പോള്‍, അതിനെ കുറിച്ച് എനിക്ക് അറിയില്ല, അത് പറയാന്‍ ഞാന്‍ ആളല്ല എന്നായിരുന്നു എസ്എ സിയുടെ മറുപടി.

ഇപ്പോള്‍ നിങ്ങള്‍ വിജയ് യോട് അച്ഛനും അമ്മയും വേണോ തമിഴ്‌നാട് ജനം വേണോ എന്ന് ചോദിച്ചാല്‍, വിജയ് തമിഴ്‌നാട് മക്കള്‍ എന്ന് പറയും. അതാണ് സത്യം. ഞാനും എന്റെ ഭാര്യ ശോഭയും ഞങ്ങളുടെ മകനെ തമിഴ്‌നാടിന് ദത്ത് കൊടുത്തിരിയ്ക്കുകയാണ്. അതുകൊണ്ടാണ് വയസ്സായ അമ്മമാര്‍ പോലും അവന്‍ എന്റെ മകനാണ് എന്ന് അധികാരത്തോടെ പറയുന്നത്. ആ ഉയര്‍ച്ച അഭിമാനത്തോടെ ഞങ്ങള്‍ കാണുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.


വിജയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാത്തതിനും വ്യക്തമായ മറുപടി എസ്എസിയ്ക്കുണ്ട്. ഒരു മരം മറ്റൊരു മരത്തിന് കീഴില്‍ വളരുമ്പോള്‍ ഒരിക്കലും സ്വാതന്ത്ര്യത്തോടെ വളരാന്‍ സാധിക്കില്ല. എനിക്ക് രണ്ട് മക്കളാണ്, ഒരാളെ നേരത്തെ ദൈവം കൊണ്ടുപോയി. ഇനിയുള്ളത് ഒരു മകനാണ്. ഞാനും എന്റെ ഭാര്യയും താമസിക്കുന്നത് വലിയൊരു വീട്ടിലാണ്, എനിക്ക് വേണമെങ്കില്‍ മകനെയും എനിക്കൊപ്പം അവിടെ നിര്‍ത്താം. പക്ഷേ കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം അവനെ മാറ്റി. ഒറ്റയ്ക്ക് വളരുമ്പോഴാണ് കരുത്തോടെ വളരുന്നത് എന്നാണ് വിജയ് യുടെ അച്ഛന്‍ പറഞ്ഞത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article