പരസ്യമായി മാപ്പ് പറയണം, രണ്ട് കോടി രൂപയും വേണം; സഹോദരന്റെ മുന്‍ഭാര്യയ്‌ക്കെതിരെ ഹന്‍സിക മോട്ട്വാണി

1 month ago 6

Authored by: അശ്വിനി പി|Samayam Malayalam10 Apr 2026, 5:39 p.m. IST

തന്റെ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയായ ഹന്‍സികയും ചേര്‍ന്ന് നടന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന് പറഞ്ഞ് നടി നാന്‍സി മുസ്‌കാന്‍ ജെയിംസ് രംഗത്ത് വന്നിരുന്നു

hasnika nancyമാനനഷ്ടക്കേസ് കൊടുത്ത് ഹൻസിക
ഹന്‍സിക മോട്ട്വാണിയ്ക്കും അമ്മയ്ക്കും സഹോദരന്‍ പ്രശാന്ത് മോട്ട്വാണിയ്ക്കും എതിരെ സഹോദരന്റെ ഭാര്യയും ടെലിവിഷന്‍ താരവുമായ മുസ്‌കാന്‍ നാന്‍സി ജെയിംസ് രംഗത്തെത്തിയത് മാസങ്ങള്‍ക്ക് മുന്‍പ് വൈറലായ വാര്‍ത്തയായിരുന്നു. ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍തൃ സഹോദരിയും തന്നെ ശാരീരികമായും മാസികമായും പീഡിപ്പിച്ചു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു നാന്‍സി മുസ്‌കാന്‍ ജെയിംസ് രംഗത്തെത്തിയത്.

സംഭവം നടന്നിട്ട് മാസങ്ങളോളം ഹന്‍സിക മോട്ട്വാണി പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. കോടതിയില്‍ കേസ് നല്‍കിയ നാന്‍സി മുസ്‌കാന്‍, പബ്ലിക്കായി വന്ന് ഹന്‍സികയ്‌ക്കെതിരെ സംസാരിത്തകും വൈറലായിരുന്നു. ഇപ്പോഴിതാ എല്ലാത്തിനും പരസ്യമായി മാപ്പ് പറയുകയും, തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് നഷ്ടപരിഹാരമായി രണ്ട് കേടി രൂപയും വേണം എന്ന് ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ്.

Also Read: പിന്നില്‍ ഇരുന്ന് കളിയാക്കി ചിരിച്ചവര്‍, നിന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് പറഞ്ഞവര്‍; അനുഭവങ്ങള്‍ പങ്കുവച്ച് ശ്രീജ രവി

മുംബൈയിലെ സെഷന്‍സ് കോടതിയിലാണ് ഹന്‍സിക മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്. തന്റെ സഹോദരന്റെ ദാമ്പത്യ ജീവിതത്തില്‍ താന്‍ ഇടപെട്ടിട്ടില്ല എന്ന് ഹന്‍സിക വ്യക്തമാക്കുന്നു. നാന്‍സി മുസ്‌കാന്‍ ജെയിംസ് ആരോപിച്ചിരിയ്ക്കുന്ന ഒരു ആരോപണവും സത്യമല്ല. അത് മാത്രവുമല്ല, സഹോദന്ഡറെ വിവാഹ സമയത്തി നാന്‍സി തന്നോട് 75 ലക്ഷം രൂപ കടം വാങ്ങിയിരുന്നു എന്നും, അത് തിരിച്ചു നല്‍കിയില്ല എന്നും ഹന്‍സിക ആരോപിയ്ക്കുന്നുണ്ട്

ഹന്‍സികയും അമ്മയും നല്‍കിയ മാനസിക പിരിമുറുക്കം സഹിക്കാന്‍ ആവാതെ തനിക്ക് ബെല്‍സ് പാല്‍സി രോഗാവസ്ഥ പോലും ഉണ്ടായി എന്നായിരുന്നു നാന്‍സിയുടെ ആരോപണം. അത് മാത്രമല്ല, ഹന്‍സിക തന്നോട് അവരുടെ വിവാഹ സമയത്ത് വിലകൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയൊക്കെ ചെയ്തതായി നാന്‍സി പറഞ്ഞിരുന്നു.

Also Read: സ്റ്റേജിലേക്ക് കയറിയതും എനിക്ക് നേരെ കൂവി വിളിച്ചു; 7 വര്‍ഷമെടുത്തു ആ സംഭവത്തില്‍ നിന്ന് പുറത്തുകടക്കാന്‍ എന്ന് പാര്‍വ്വതി


അതേ സമയം, കഴിഞ്ഞ മാസമാണ് ഹന്‍സിക മോട്ട്വാണിയും വിവാഹ മോചിതയായത്. സോഹയില്‍ കതൂരിയയുമായുള്ള രണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് ഇപ്പോല്‍ തനിക്കെതിരെ വന്ന ആരോപണങ്ങളോടെല്ലാം ഹന്‍സിക പ്രതികരിക്കുന്നത്‌.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article